/kalakaumudi/media/media_files/2025/12/20/manjuuuuuuuuuuu-2025-12-20-14-30-13.jpg)
എന്തുപറഞ്ഞാലും അവസാനം ഒരു ഉച്ചത്തിലുള്ള ചിരിയില്‍ അവസാനിപ്പിക്കുന്ന ശ്രീനിയേട്ടന്‍ ഇതാദ്യമായി എന്നെ കരയിപ്പിക്കുകയാണെന്ന് മഞ്ജു വാര്യര്‍.
പലതരത്തിലും തലത്തിലും കാലത്തെ അതിജീവിക്കുകയാണ് ശ്രീനിവാസനെന്നും അനുശോചന കുറിപ്പില്‍ മഞ്ജു വാര്യര്‍ പറയുന്നു.
ഇല്ലാതാകുന്നത് ശരീരം മാത്രമാണെന്നും ആ പേര് ഇനിയും ഇവിടെ ജീവിക്കുമെന്നും മഞ്ജു വാര്യര്‍ പറയുന്നു.
''കാലാതിവര്‍ത്തിയാകുക എന്നതാണ് ഒരു കലാകാരന് ഈ ഭൂമിയില്‍ അവശേഷിപ്പിക്കാനാകുന്ന ഏറ്റവും മനോഹരമായ അടയാളം.
എഴുത്തിലും അഭിനയത്തിലും സംവിധാനത്തിലും ശ്രീനിയേട്ടന് അത് സാധിച്ചു. അങ്ങനെ, ഒരുതരത്തില്‍ അല്ല പലതരത്തിലും തലത്തിലും അദ്ദേഹം കാലത്തെ അതിജീവിക്കുന്നു.
'' ''വ്യക്തിപരമായ ഓര്‍മകള്‍ ഒരുപാട്. എന്തുപറഞ്ഞാലും അവസാനം ഒരു ഉച്ചത്തിലുള്ള ചിരിയില്‍ അവസാനിപ്പിക്കുന്ന ശ്രീനിയേട്ടന്‍ ഇതാദ്യമായി എന്നെ കരയിപ്പിക്കുകയാണ്.
പക്ഷേ ഇല്ലാതാകുന്നത് ഒരു ശരീരം മാത്രമാണെന്നും ആ പേര് ഇനിയും പല കാലം പലതരത്തില്‍ ഇവിടെ ജീവിക്കും എന്നും വിശ്വസിച്ചു കൊണ്ട് അന്ത്യാഞ്ജലി.''
മഞ്ജു വാര്യർ പറയുന്നു
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
