/kalakaumudi/media/media_files/2025/06/18/punalur muncipality-32d2f510.jpg)
കൊല്ലം: പുനലൂര്‍ മുൻസിപ്പാലിറ്റിയില്‍ നിന്ന് സ്വകാര്യ കമ്പനി കസേരകൾ എടുത്തുകൊണ്ടു പോയി. കൗണ്‍സില്‍ അംഗങ്ങള്‍ക്ക് ഇരിക്കാനായി നഗരസഭ വാങ്ങിയ കസേരകളാണ് പണം നല്‍കാത്തതിനെ തുടര്‍ന്ന് സ്വകാര്യ കമ്പനി എടുത്തുകൊണ്ടുപോയത്. 3,86,000 രൂപയ്ക്ക് കമ്പനിയില്‍ നിന്ന് വാങ്ങിയ 40 റിവോള്‍വിങ് ചെയറുകളാണ് തിരിച്ചു കൊണ്ടുപോയത്. നാല് മാസം കഴിഞ്ഞിട്ടും പണം നല്‍കാതെ വന്നതോടെയായിരുന്നു നടപടി.