New Update
തിരുവനന്തപുരം : സഹകരണസംഘങ്ങള്‍ അനാവശ്യമായി റിയല്‍ എസ്റ്റേറ്റ് നിക്ഷേപം നടത്തുന്നത് കര്‍ശനമായി അവസാ നിപ്പിക്കണമെന്ന് സഹകരണ റജിസ്ട്രാറുടെ നിര്‍ദേശം. മേഖലയിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്യാന്‍ മുഖ്യമന്ത്രിയുടെ നേതൃത്വ ത്തില്‍ കഴിഞ്ഞ 19ന് ചേര്‍ന്ന ഉന്നതതലയോഗത്തിലാണു തീരുമാനം. കരുവന്നൂര്‍ ഉള്‍പ്പെടെ സഹകരണമേഖലയിലെ പ്രശ്നങ്ങള്‍ സര്‍ക്കാരിന്റെയും പ്രതിഛായയെ ബാധിക്കുന്ന പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി യോഗം വിളിച്ചത്.
സഹകാരികള്‍ക്ക് വായ്പ നല്‍കുന്ന കാര്യത്തിലുള്ള താല്‍പര്യം വായ്പാതിരിച്ചടവിന്റെ കാര്യത്തിലും ഭരണസമിതി ഉറപ്പാക്ക ണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. സഹകരണ ചട്ടം മറികടന്ന് ലാഭവിഹിതത്തില്‍നിന്ന് റിയല്‍ എസ്റ്റേറ്റ് നിക്ഷേപം നടത്തുന്നത് പിന്നീട് സംഘത്തെ തന്നെ നഷ്ടത്തിലാക്കിയതോടെയാണ് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. സംഘങ്ങള്‍ പ്രവര്‍ത്തന പരിധിക്കു പുറത്ത് വായ്പ അനുവദിക്കരുതെന്നും നിക്ഷേപങ്ങള്‍ക്ക് വന്‍ പലിശ വാഗ്ദാനം ചെയ്യരുതെന്നും നിര്‍ദേശമുണ്ട്. തങ്ങളുടെ പ്രവര്‍ത്തനപരിധിക്കു പുറത്തും വായ്പ നല്‍കാമെന്ന വ്യവസ്ഥ ഉള്‍പ്പെടുത്തിയിട്ടുണ്ടങ്കില്‍ അത് ഒഴിവാക്കണം. റജി സ്ട്രാര്‍ നിര്‍ദേശിച്ചിട്ടുള്ള വായ്പയില്‍ കൂടുതല്‍ നല്‍കാമെന്നു വാഗ്ദാനം നല്‍കി നിക്ഷേപം സ്വീകരിക്കരുത്. ബാങ്കിങ് ഇടപാ ടുകളില്‍ കെവൈസി നിര്‍ബന്ധ മാക്കണമെന്നും അനാവശ്യമായിബ്രാഞ്ചുകള്‍തുടങ്ങരുതെന്നുംനിര്‍ദേശിച്ചിട്ടുണ്ട്.ഭരണസമിതിയിലേക്ക് 2 വിദഗ്ധരെ കോ ഓപ്റ്റ് ചെയ്യണമെന്നത് കൃത്യമായി നടപ്പാക്കാനും നിര്‍ദേശിച്ചു. സഹകരണ മാനേജ്‌മെന്റ്, നിയമം, കൃഷി, സാമ്പത്തിക ശാസ്ത്രം, ഗ്രാമവികസനം, വിവരസാങ്കേതിക വിദ്യ എന്നീ മേഖലയില്‍ നിന്നുള്ളവരെ വേണം നിയോഗിക്കാന്‍.