എന്നോട് ആരും മോശമായി സംസാരിച്ചിട്ടില്ല: നടി ജോമോള്‍

നിങ്ങള്‍ പറയുന്നത് പോലെ കതകില്‍ വന്ന് തട്ടുകയോ അല്ലെങ്കില്‍ കൂടെ സഹകരിച്ചാല്‍ മാത്രമേ സിനിമയില്‍ അഭിനയിക്കാന്‍ അവസരമുള്ളൂവെന്ന് തന്നോടാരും പറഞ്ഞിട്ടില്ലെന്നും ജോമോള്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

author-image
Prana
New Update
jomol

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പ്രതികരിച്ച് നടിയും അമ്മ എക്‌സിക്യൂട്ടീവ് അം?ഗവുമായ ജോമോള്‍. തന്നോട് ഇതുവരെയാരും മോശമായി സംസാരിച്ചിട്ടില്ല. കതകില്‍ തട്ടിയിട്ടുമില്ലെന്നും ജോമോള്‍ പറഞ്ഞു. ഞാനെത്രയോ കാലമായി സിനിമയില്‍ അഭിനയിക്കുന്നു. ഇന്നേവരെ സ്വന്തം അനുഭവമുണ്ടായിട്ടില്ല. നിങ്ങള്‍ പറയുന്നത് പോലെ കതകില്‍ വന്ന് തട്ടുകയോ അല്ലെങ്കില്‍ കൂടെ സഹകരിച്ചാല്‍ മാത്രമേ സിനിമയില്‍ അഭിനയിക്കാന്‍ അവസരമുള്ളൂവെന്ന് തന്നോടാരും പറഞ്ഞിട്ടില്ലെന്നും ജോമോള്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

Amma hema committee report