ആർക്കും സംശയം വേണ്ട, നിലപാട് വ്യക്തമാക്കി ജോസ് കെ മാണി; 'ക്രൈസ്തവ മാനേജ്മെന്‍റുകളും സർക്കാരും തമ്മിൽ ചർച്ച ആവശ്യമെങ്കിൽ മുൻകൈയെടുക്കും'

സാമൂഹ്യമായി ഉയർന്നുവരുന്ന എല്ലാ വിഷയങ്ങളും സർക്കാർ പരിഹരിക്കും. ആവശ്യഘട്ടങ്ങളിലെല്ലാം കേരള കോൺഗ്രസ് ഇടപെട്ടിട്ടുണ്ട്. സംവരണ വിഷയത്തിൽ ഒരു വിവാദത്തിന്റെ പിന്നാലെ പോകേണ്ട ആവശ്യമില്ല എന്നും ജോസ് കെ മാണി വിവരിച്ചു

author-image
Devina
New Update
josee

കോട്ടയം: ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട മാനേജ്മെന്റ് ഉയർത്തുന്ന ആശങ്ക രമ്യമായി പരിഹരിക്കുമെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി എം പി.

 വിഷയത്തിൽ സർക്കാരും ക്രൈസ്തവ മാനേജ്മെന്റുകളും തമ്മിൽ ചർച്ച ആവശ്യമെങ്കിൽ കേരള കോൺഗ്രസ് അതിന് മുൻകൈയെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

 ആഴ്ചകൾക്ക് മുമ്പ് തന്നെ മുഖ്യമന്ത്രിയെ കണ്ട് ചർച്ച നടത്തിയിരുന്നു. വിദ്യാഭ്യാസ മന്ത്രിയോടും ചർച്ച നടത്തി.

സർക്കാർ അനുഭാവ പൂർണ്ണമായ നിലപാട് എടുക്കുമെന്നാണ് പ്രതീക്ഷയെന്നും ജോസ് കെ മാണി വിവരിച്ചു.

 ഇത് ക്രൈസ്തവ സഭകളുടെ മാത്രം ആവശ്യമല്ല. എല്ലാവരുടെയും ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആവശ്യഘട്ടങ്ങളിലെല്ലാം കേരള കോൺഗ്രസ് ഇടപെട്ടിട്ടുണ്ട്’

കഴിഞ്ഞ അഞ്ചുവർഷക്കാലം എടുത്താൽ നിരവധി അധ്യാപക നിയമനങ്ങൾ സംസ്ഥാനത്ത് നടന്നെന്നും ജോസ് കെ മാണി ചൂണ്ടിക്കാട്ടി.

മാനേജ്മെന്‍റുകൾക്ക് ഒപ്പമാണ് സർക്കാർ.

 സാമൂഹ്യമായി ഉയർന്നുവരുന്ന എല്ലാ വിഷയങ്ങളും സർക്കാർ പരിഹരിക്കും. ആവശ്യഘട്ടങ്ങളിലെല്ലാം കേരള കോൺഗ്രസ് ഇടപെട്ടിട്ടുണ്ട്.

സംവരണ വിഷയത്തിൽ ഒരു വിവാദത്തിന്റെ പിന്നാലെ പോകേണ്ട ആവശ്യമില്ല എന്നും ജോസ് കെ മാണി വിവരിച്ചു.

 ഇടത് മുന്നണിക്ക് ആവശ്യം വന്നാൽ ഈ വിഷയത്തിൽ ചർച്ചകൾക്ക് മുൻകൈ എടുക്കാൻ കേരള കോൺഗ്രസ് എം ഉണ്ടാകുമെന്നതിൽ ആർക്കും സംശയം വേണ്ടെന്നും ചെയർമാൻ വ്യക്തമാക്കി.