ഒരു രാഷ്ട്രീയത്തോടും എതിർപ്പില്ല , നിയമസഭ തെരഞ്ഞെടുപ്പില്‍ എന്‍എസ്എസിന് സമദൂര നിലപാട് ; ജി സുകുമാരന്‍ നായര്‍

ശബരിമല യുവതി പ്രവേശത്തിൽ സർക്കാർ നിലപാട് മാറ്റിയത് കൊണ്ടാണ് ആഗോള അയ്യപ്പ സംഗമത്തിൽ പങ്കെടുത്തതെന്ന് സുകുമാരൻ നായർ ഇന്നലെ വ്യക്തമാക്കിയിരുന്നു

author-image
Devina
New Update
sukuu

കോട്ടയം: ഒരു രാഷ്ട്രീയത്തോടും എൻഎസ്എസിന് വിയോജിപ്പ് ഇല്ലന്നും നിയമസഭ തെരഞ്ഞെടുപ്പിൽ സമദൂര നിലപാട് ആയിരിക്കും എന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ പറഞ്ഞു .

ശബരിമല വിഷയത്തിൽ കൂടുതൽ പ്രതികരണത്തിന് ഇല്ലെന്നും സുകുമാരൻ നായർ പറഞ്ഞു.

ശരിദൂരം എന്നത് ശബരിമല വിഷയത്തിൽ മാത്രമാണ്. അതിനെ രാഷ്ട്രീയമാടി കൂട്ടിക്കുഴയ്‌ക്കേണ്ട കാര്യമില്ല.

 ആ വിഷയത്തിൽ എൻഎസ്എസിന് ശരിദൂര നിലപാടാണ്.

ബാക്കി എല്ലാ കാര്യത്തിലും സമദൂര നിലപാട് ആണെന്നും സുകുമാരൻ നായർ പറഞ്ഞു.

 ശബരിമല സ്വർണക്കൊള്ള വിഷയത്തിൽ പ്രതികരിക്കാനില്ലെന്നും എൻഎസ്എസ് ജനറൽ സെക്രട്ടറി പറഞ്ഞു.

ശബരിമല യുവതി പ്രവേശത്തിൽ സർക്കാർ നിലപാട് മാറ്റിയത് കൊണ്ടാണ് ആഗോള അയ്യപ്പ സംഗമത്തിൽ പങ്കെടുത്തതെന്ന് സുകുമാരൻ നായർ ഇന്നലെ വ്യക്തമാക്കിയിരുന്നു.

 അയ്യപ്പ സംഗമത്തിൽ നിന്നും വിട്ടു നിന്ന രാഷ്ട്രീയ പാർട്ടികൾ എൻഎസ്എസിൻറെ നിലപാടിനെ രാഷ്ട്രീയമായി ചിത്രീകരിച്ചു.

ശബരിമല വിഷയത്തിൽ എൻഎസ്എസിനെ കരുവാക്കാമെന്ന് ആരും വിചാരിക്കണ്ടെന്നും സുകുമാരൻ നായർ പറഞ്ഞു.