/kalakaumudi/media/media_files/2025/08/30/bus-2025-08-30-15-33-54.jpg)
തിരുവനന്തപുരം :ഓണമായതോടെ ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടി ദീർഘദൂര സ്വകാര്യ ബസുകൾ .ബെംഗളൂരു -തിരുവനന്തപരം ടിക്കറ്റ് നിരക്ക് എ സി ബസുകളിൽ 1500 മുതൽ 2500 വരെ ഉണ്ടായിരുന്നത് 2950 മുതൽ 4100 വരെയാണ് വർധിപ്പിച്ചിരിക്കുന്നത് .നോൺ എ സി ബസുകളിലെ നിരക്കും ഇരട്ടിയായിട്ടുണ്ട് .നോൺ എ സി സീറ്റർ ബസുകളിൽ നിരക്ക് 2000 രൂപയായി .കെ എസ് ആർ ടി സി ഒട്ടേറെ സ്പെഷ്യലുകൾ പ്രഖ്യാപിച്ചെങ്കിലും സെപ്‌റ്റംബർ 3 നു ബെംഗളുരുവിൽനിന്നു കേരളത്തിലേക്കുള്ള സർവീസുകളിലൊന്നും സീറ്റുകൾ ഒഴിവില്ല .സ്ഥിരമായുള്ള 7 ബസുകൾക്കു പുറമെ പുതിയ പുതിയ ബസുകൾ ഉപയോഗിച്ചു 9 അധിക സർവീസുകൾ ക്രമീകരിച്ചിട്ടും ഒറ്റ ബസിലും എറണാകുളത്തേക്കു അന്ന് ടിക്കറ്റ് ഇല്ല .കഴിഞ്ഞ ഓണത്തിന് തിരുവനന്തപുരം നോർത്ത് ചെന്നൈ എ സി എക്സ്പ്രസ് ഉണ്ടായിരുന്നത് യാത്രക്കാർക്ക് വലിയ ആശ്വാസമായിരുന്നു .ചെന്നൈ എഗ്മൂറിലെ പണികളുടെ പേരിൽ ട്രെയിൻ റദ്ധാക്കിയതോടെ ആ സർവീസും ഇല്ലാതായി .ഓണസമായത് കൂടുതൽ സെര്വീസുകൾ ആരംഭിച്ചാൽ യാത്രക്കാർക്ക് കൂടുതൽ ഫലപ്രദമാകും .