രാജിയിൽ ദുഃഖവും സന്തോഷവുമില്ല ഇത് അവസാനിക്കാത്ത പോരാട്ടമാണ്: ശ്രീലേഖ മിത്ര

ഒരു രഞ്ജിത്ത് മാത്രമല്ല, നിരവധിപ്പേരുണ്ട്. രാജിയിൽ ദുഃഖവും സന്തോഷവും ഇല്ല. ഇത് അവസാനിക്കാത്ത പോരാട്ടമാണ്. ഒറ്റരാത്രികൊണ്ട്ഒന്നും മാറ്റാൻ കഴിയില്ല.

author-image
Anagha Rajeev
New Update
ranjith-sreelekha
Listen to this article
0.75x 1x 1.5x
00:00 / 00:00

തിരുവനന്തപുരം: രഞ്ജിത്തിനെതിരെ നിയമനടപടിക്കില്ലെന്നും രാജിവെച്ചതിലൂടെ ചെയ്ത തെറ്റ് സമ്മതിക്കുകയായിരുന്നുവെന്നും ബംഗാളി നടി ശ്രീലേഖ മിത്ര. ഇനിയെങ്കിലും സ്ത്രീകൾ ശക്തി തിരിച്ചറിയണം. അതിക്രമം നടന്നിട്ടില്ല. സമീപിച്ചത് മോശം സമീപനത്തോടെയാണ്. പെരുമാറ്റമാണ് ശരിയാവാത്തത്. കേസെടുക്കുന്ന കാര്യത്തിൽ കേരള പൊലീസ് തങ്ങളെ ബന്ധപ്പെട്ടിട്ടില്ല. പൊലീസ് സമീപിച്ചാൽ നടപടികളോട് സഹകരിക്കുമെന്നും നിയമ സഹായം നൽകാൻ ഏറെപ്പേർ സമീപിച്ചിരുന്നുവെന്നും ശ്രീലേഖ പറഞ്ഞു

ഒരു രഞ്ജിത്ത് മാത്രമല്ല, നിരവധിപ്പേരുണ്ട്. രാജിയിൽ ദുഃഖവും സന്തോഷവും ഇല്ല. ഇത് അവസാനിക്കാത്ത പോരാട്ടമാണ്. ഒറ്റരാത്രികൊണ്ട്ഒന്നും മാറ്റാൻ കഴിയില്ല. ധൈര്യത്തോടെ സംസാരിക്കുന്ന പെൺകുട്ടികൾക്ക് പിന്തുണ ലഭിക്കാറില്ല. ഇത് വളരെ പ്രധാനപ്പെട്ട സമയം. എല്ലാം പുറത്തുവരട്ടെയെന്നും ശ്രീലേഖ മിത്ര പറഞ്ഞു.

രഞ്ജിത്ത് നാഷണൽ അവാർഡ് നേടിയ ഡയറക്ടർ തന്നെയാണ്. അതിന് സംശയമില്ല. ഇതൊന്നും ഒരാളോട് മോശമായി പെരുമാറാനുള്ള കാരണമല്ല. നിരവധി പേർക്ക് ലൈംഗിക പീഡനം നേരിടേണ്ടി വന്നിട്ടുണ്ട്, ഇത് ബംഗാളി, ബോളിവുഡ് തുടങ്ങി എല്ലായിടത്തുമുണ്ട്. മനുഷ്യർക്ക് വേണ്ടിയാണ് സംസാരിക്കുന്നത്. സ്ത്രീ പുരുഷനെ ആക്രമിച്ചാൽ പുരുഷനൊപ്പം നിൽക്കുമെന്നും ശ്രീലേഖ മിത്ര പറഞ്ഞു.

2009-10 കാലഘട്ടത്തിൽ രഞ്ജിത്ത് സംവിധാനം ചെയ്ത 'പാലേരി മാണിക്യം' സിനിമയിൽ അഭിനയിക്കാൻ എത്തിയപ്പോൾ സംവിധായകൻ മോശമായി പെരുമാറിയെന്നാണ് ശ്രീലേഖ വെളിപ്പെടുത്തിയത്. ഒരു രാത്രി മുഴുവൻ ഹോട്ടലിൽ കഴിഞ്ഞത് പേടിച്ചാണ് കഴിഞ്ഞതെന്നും ശ്രീലേഖ മിത്ര പറഞ്ഞു. സംഭവത്തിൽ പരാതി അറിയിച്ചിരുന്നു. പരാതി പറഞ്ഞത് ഡോക്യുമെന്ററി സംവിധായകൻ ജോഷി ജോസഫിനോടാണ്. എന്നാൽ ആരും പിന്നീട് തന്നെ ബന്ധപ്പെട്ടില്ലെന്നും നടി പറയുന്നു.

 

Srilekha Mitra