കോഴിക്കോട് കോർപ്പറേഷനിലെ കോൺഗ്രസ് സ്ഥാനാർഥിയും സംവിധായകനുമായ വി എം വിനുവിന് വോട്ടില്ല.

വേറെ ഒരിടത്തേയ്ക്കും താമസം മാറ്റിയിട്ടില്ല. അതുകൊണ്ടു തന്നെ വോട്ടർപട്ടികയിൽ പേരുണ്ടാകുമെന്നാണ് കരുതിയിരുന്നതെന്നും കോൺഗ്രസ് നേതൃത്വം വ്യക്തമാക്കുന്നു.

author-image
Devina
New Update
vm vinu

കോഴിക്കോട്: കോഴിക്കോട് കോർപ്പറേഷനിലെ കോൺഗ്രസ് സ്ഥാനാർഥിയും സംവിധായകനുമായ വി എം വിനുവിന് വോട്ടില്ല.

പുതിയ പട്ടികയിലാണ് വി എം വിനുവിന് വോട്ടില്ലെന്ന വിവരം ശ്രദ്ധയിൽപ്പെട്ടത്. കല്ലായി ഡിവിഷനിൽ വി എം വിനു പ്രചാരണം തുടങ്ങിയിരുന്നു.

കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിലും തദ്ദേശ തെരഞ്ഞെടുപ്പിലും വിനു വോട്ട് ചെയ്തിരുന്നു. മലാപ്പറമ്പ് ഡിവിഷനിൽ നിന്നാണ് വിനു വോട്ട് ചെയ്തിരുന്നത്.

 വേറെ ഒരിടത്തേയ്ക്കും താമസം മാറ്റിയിട്ടില്ല. അതുകൊണ്ടു തന്നെ വോട്ടർപട്ടികയിൽ പേരുണ്ടാകുമെന്നാണ് കരുതിയിരുന്നതെന്നും കോൺഗ്രസ് നേതൃത്വം വ്യക്തമാക്കുന്നു.

പല ഘട്ടങ്ങളിലായി വോട്ടർ പട്ടിക വന്നപ്പോഴും ഒഴിവാക്കപ്പെട്ടവരുടെ ലിസ്റ്റിലൊന്നും തന്നെ വി എം വിനുവിന്റെ പേരുണ്ടായിരുന്നില്ലെന്നും നേതൃത്വം പറയുന്നു. സംഭവത്തിൽ കൂടുതൽ വ്യക്തത വരുത്താനുള്ള തീരുമാനത്തിലാണ് കോൺഗ്രസ് നേതൃത്വം.