/kalakaumudi/media/media_files/2025/01/06/7X2BW8MqMzN8IVDnKaR4.jpg)
തൃക്കാക്കര: തദ്ദേശ തെരഞ്ഞെടുപ്പിനുള്ള സൂക്ഷ്മ പരിശോധനയിൽ തൃക്കാക്കരയിൽയു.ഡി.എഫ്,എൽ.ഡി.എഫ് ,ബി.ജെ.പി സ്ഥാനാർത്ഥികളുടെ പത്രിക തള്ളി. തൃക്കാക്കര നഗരസഭയുടെ പന്ത്രണ്ടാം ഡിവിഷനിലെ സി.പി.എം സ്ഥാനാർത്ഥി കെ.കെ സന്തോഷിന്‍റെ പത്രികയും തള്ളി.സത്യപ്രസ്താവന ഒപ്പിടാത്തതിനെ തുടർന്നാണ് പത്രിക തള്ളിയത്. ഇവിടെ ഡമ്മിയായി പത്രിക നൽകിയ പ്രസാദ് ഔദ്യോഗിക സ്ഥാനാർഥിയാകും. തൃക്കാക്കര നഗരസഭയിലെ 23-ാം ഡിവിഷനായ പാട്ടുപുരയിൽ കോൺഗ്രസ് സ്ഥാനാർത്ഥി പ്രവീണ അജിത്തിന്റെ പത്രിക തള്ളി. തൃക്കാക്കരയിൽവിമതസ്ഥാനാർത്ഥിയായിമത്സരിക്കാനൊരുങ്ങിയ മഹിള കോൺഗ്രസ് നേതാവ് ലിജിസുരേഷ് യു.ഡി.എഫിന്റെ ഔദ്യോദിതസ്ഥാനാർഥിയായേക്കും. തൃക്കാക്കരയിൽ രണ്ടാം വാർഡ് തോപ്പിൽ നോർത്ത് വാർഡിലെ ബി.ജെ.പി സ്ഥാനാർഥി കെ.കെ സജയന്റെ പത്രികയുംതള്ളി. നാമനിർദേശപത്രികയിൽഒപ്പിടാൻമറന്നതാണ്അദ്ദേഹത്തിന്വിനയായത്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
