/kalakaumudi/media/media_files/sQZhOEtEQKQgTyGOaOIB.jpg)
പ്രതീകാത്മക ചിത്രം
കാസര്‍കോട് : കാഞ്ഞങ്ങാട് പടന്നക്കാട് അതിഥി തൊഴിലാളിയായ യുവാവിനെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. പശ്ചിമ ബംഗാള്‍ സ്വദേശി റാബിറോയി (38) ആണ് മരിച്ചത്. പടന്നക്കാട് നമ്പ്യാര്‍ക്കല്‍ അണക്കെട്ടിന് സമീപത്തെ താമസ സ്ഥലത്ത് ഞായറാഴ്ച രാവിലെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഇന്റര്‍ലോക്ക് കമ്പനിയിലെ തൊഴിലാളിയായിരുന്നു. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.