നടി ഹണി റോസിനെതിരായ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് ബോബി ചെമ്മണൂര്‍. തന്റെ പരാമര്‍ശം ആരെയെങ്കിലും വിഷമിപ്പിച്ചിട്ടുണ്ടെങ്കില്‍ ഖേദം പ്രകടപ്പിക്കുന്നുവെന്ന് ബോബി പറഞ്ഞു. ഹണി റോസിനെ മോശമായി ചിത്രീകരിക്കണമെന്ന് കരുതിയായിരുന്നില്ല തന്റെ പരാമര്‍ശമെന്നും ബോബി ചെമ്മണൂര്‍ പറഞ്ഞു. ഹണി റോസിന്റെ പരാതിയില്‍ ബോബി ചെമ്മണൂരിനെതിരെ കേസെടുത്തിട്ടുണ്ട്. സ്ത്രീത്വത്തെ അപമാനിച്ചതിന് എറണാകുളം സെന്‍ട്രല്‍ പൊലീസാണ് കേസെടുത്തത്. ഐടി ആക്റ്റും ചുമത്തിയിട്ടുണ്ട്.
ബോബി ചെമ്മണ്ണൂരിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ടായിരുന്നു ഹണി റോസ് എറണാകുളം സെന്‍ട്രല്‍ പൊലീസില്‍ പരാതി നല്‍കിയത്. പൊലീസില്‍ പരാതി നല്‍കിയ കാര്യം ഹണി റോസ് തന്നെയാണ് ഫേസ്ബുക്കിലൂടെ അറിയിച്ചത്. ബോബി ചെമ്മണൂര്‍ പണത്തിന്റെ ഹുങ്കില്‍ വിശ്വസിക്കൂ എന്നും താന്‍ ഭാരത്തിലെ നിയമവ്യവസ്ഥയുടെ ശക്തിയില്‍ വിശ്വസിക്കുന്നു എന്നുമായിരുന്നു ഹണി ഫേസ്ബുക്കിലൂടെ വ്യക്തമാക്കിയത്.
നാല് മാസം മുന്‍പ് ചെമ്മണൂര്‍ ജ്വല്ലറിയുടെ ഉദ്ഘാടന ചടങ്ങില്‍ വെച്ചാണ് ബോബി ചെമ്മണൂര്‍ തനിക്കെതിരെ മോശം പരാമര്‍ശം നടത്തിയതെന്ന് ഹണി റോസ് പറഞ്ഞിരുന്നു. ആ പരിപാടി കഴിഞ്ഞയുടനെ വീട്ടുകാരുമായി ഈ വിഷയം ചര്‍ച്ച ചെയ്തിരുന്നു. തുടര്‍ന്ന് മാനേജരെ വിളിച്ച് ബോബി ചെമ്മണൂരിന്റെ പെരുമാറ്റം മോശമായി എന്നും ഇനി ആ സ്ഥാപനവുമായി സഹകരിക്കാന്‍ താത്പര്യമില്ലെന്നും പറഞ്ഞിരുന്നു. പക്ഷെ അത് കഴിഞ്ഞും അദ്ദേഹം തന്റെ ശരീരത്തെ പറ്റി മോശമായ രീതിയില്‍ സംസാരിച്ചുകൊണ്ടിരുന്നു. സഹികെട്ടാണ് താന്‍ കേസ് ഫയല്‍ ചെയ്തതതെന്നും ഹണി റോസ് പറഞ്ഞിരുന്നു.
പൊതുവേദികളില്‍ മനഃപൂര്‍വം പിന്തുടര്‍ന്ന് ദ്വയാര്‍ത്ഥ പ്രയോഗങ്ങളിലൂടെ ഒരു വ്യക്തി അപമാനിക്കാന്‍ ശ്രമിക്കുന്നുവെന്ന് വ്യക്തമാക്കി ഹണി റോസ് കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. സ്ത്രീത്വത്തെ അവഹേളിക്കുന്ന തരത്തിലുള്ള പരാമര്‍ശങ്ങളില്‍ തന്റെ പേര് ഉപയോഗിക്കുന്നുവെന്നും ഹണി പറഞ്ഞിരുന്നു.
ഹണി റോസിനെ മോശമായി ചിത്രീകരിക്കണമെന്ന് കരുതിയില്ല; വിഷമം തോന്നിയെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നു: ബോബി ചെമ്മണൂര്‍
ഹണി റോസിന്റെ പരാതിയില്‍ ബോബി ചെമ്മണൂരിനെതിരെ കേസെടുത്തിട്ടുണ്ട്. സ്ത്രീത്വത്തെ അപമാനിച്ചതിന് എറണാകുളം സെന്‍ട്രല്‍ പൊലീസാണ് കേസെടുത്തത്. ഐടി ആക്റ്റും ചുമത്തിയിട്ടുണ്ട്.
New Update