സ്ത്രീത്വത്തെ അപമാനിച്ചെന്ന് ശോഭ സുരേന്ദ്രന്റെ പരാതി; ചോദ്യം ചെയ്യലിന് ഹാജരാകാൻ ടി.ജി.നന്ദകുമാറിന് നോട്ടിസ്

ഈ മാസം ഒൻപതിന് ഹാജരാകാനാണ്  നന്ദകുമാറിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.

author-image
Vishnupriya
Updated On
New Update
DallalNandhakumar

ദല്ലാൾ നന്ദകുമാർ

Listen to this article
0.75x 1x 1.5x
00:00 / 00:00

ആലപ്പുഴ: ദല്ലാൾ ടി.ജി.നന്ദകുമാറിന് ആലപ്പുഴ പുന്നപ്ര പൊലീസിന്റെ നോട്ടിസ്. സ്ത്രീത്വത്തെ അപമാനിച്ചെന്നും വ്യക്തിഹത്യ നടത്തിയെന്നും ആരോപിച്ച  ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ നൽകിയ പരാതിയിൽ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ടാണ് നോട്ടിസ്. ഈ മാസം ഒൻപതിന് ഹാജരാകാനാണ്  നന്ദകുമാറിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.

ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് ശോഭ സുരേന്ദ്രൻ പത്തു ലക്ഷം രൂപ കൈപറ്റിയെന്ന് ടി.ജി.നന്ദകുമാർ മാധ്യമങ്ങളിൽ ആരോപിച്ചിരുന്നു. ശോഭ ബിജെപി വിടാൻ തീരുമാനിച്ചിരുന്നുവെന്നും എൽഡിഎഫ് സ്ഥാനാർഥിയാകാൻ ശ്രമിച്ചിരുന്നുവെന്നും ആരോപണവും തിരഞ്ഞെടുപ്പ് സമയത്ത് നന്ദകുമാർ ഉയർത്തിയിരുന്നു. ലോക്സഭാ തെരെഞ്ഞെടുപ്പ് കാലത്ത് കേരളത്തിൽ നന്ദകുമാർ ബിജെപി നേതാക്കളായ അനിൽ  ആന്റണിക്കും ശോഭ സുരേന്ദ്രനുമെതിരെ നടത്തിയ ആരോപണങ്ങൾ  വൻ കോളിളക്കമാണ് സൃഷ്ടിച്ചത്.

 

 

Shobha surendran dhallal nandakumar