ക്യുആർ കോഡ് സ്‌കാൻ ചെയുന്നത് വഴി ഇനി പൊലീസിനെതിരെ പരാതി നൽകാം

സംസ്ഥാന വ്യാപകമായി വരുന്ന പദ്ധതി ആദ്യം നടപ്പിലാക്കുന്നത് മലപ്പുറം ജില്ലയിലെ പൊലീസ്സ്റ്റേഷനുകളിലും തൃശ്ശൂർ സിറ്റിയിലുമാണ്. മലപ്പുറത്തെ പൊലീസ്സ്റ്റേഷനുകളിൽ ക്യുആർ കോഡ് പതിച്ചു കഴിഞ്ഞു

author-image
Anagha Rajeev
New Update
jeep
Listen to this article
0.75x1x1.5x
00:00/ 00:00

മലപ്പുറം: പൊലീസുകാരുടെ പെരുമാറ്റത്തിൽ പരാതിയുണ്ടെങ്കിൽ ഇനി ഓൺലൈനായി പരാതി നൽകാം. മലപ്പുറം ജില്ലയിൽ ഇന്ന് മുതൽ ഈ സംവിധാനം നിലവിൽവരും. സ്റ്റേഷനിൽ പരാതിയുമായി എത്തുന്നവർക്ക് പൊലീസുകാരുടെ പെരുമാറ്റത്തിൽ പരാതികളുണ്ടെങ്കിൽ ക്യുആർ കോഡ് സ്‌കാൻചെയ്ത ശേഷം ഓൺലൈനായി പരാതി നൽകാൻ സാധിക്കും.

പരാതി സ്വീകരിക്കാൻ തയാറാകുന്നില്ലെങ്കിലും ഓൺലൈനിൽ പരാതി നൽകാം. സംസ്ഥാന വ്യാപകമായി വരുന്ന പദ്ധതി ആദ്യം നടപ്പിലാക്കുന്നത് മലപ്പുറം ജില്ലയിലെ പൊലീസ്സ്റ്റേഷനുകളിലും തൃശ്ശൂർ സിറ്റിയിലുമാണ്. മലപ്പുറത്തെ പൊലീസ്സ്റ്റേഷനുകളിൽ ക്യുആർ കോഡ് പതിച്ചു കഴിഞ്ഞു.

പൊലീസ്സ്റ്റേഷനിൽനിന്ന് ദുരനുഭവം നേരിട്ടാൽ എളുപ്പത്തിലും വേഗത്തിലും സ്റ്റേഷനിൽ നിന്നു തന്നെ പരാതിപ്പെടാം. ഇങ്ങനെ നൽകുന്ന പരാതികൾ ജില്ലാ പൊലീസ് മേധാവിയുടെ ഓഫീസിലാണ് ലഭിക്കുക. പൊലീസിന്റെ പ്രവർത്തനം കൂടുതൽ മെച്ചപ്പെടുത്താൻ ഓൺലൈൻ സംവിധാനങ്ങൾ സഹായകമാകുമെന്ന് ജില്ലാ പൊലീസ് മേധാവി എസ് ശശിധരൻ വ്യക്തമാക്കി.

qr code police