/kalakaumudi/media/media_files/2025/03/02/SkFjydeg7lD74gFMwliU.jpeg)
പുതിയ മാറ്റവുമായി കേരളത്തിലെ കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസുകൾ. ദീർഘ ദൂര യാത്രകളുടെ വിരസത മറികടക്കാൻ ബസുകൾ ഒരുങ്ങിക്കഴിഞ്ഞു. ബസുകളിൽ ഇനിമുതൽ യാത്രക്കായി കോമഡി ക്ലിപ്പുകളും പാട്ടുകളുമെല്ലാം പ്രദർശിപ്പിക്കും . ഡ്രൈവര്‍ കാബിന് പിന്നില്‍ സ്ഥാപിക്കുന്ന 28 ഇഞ്ച് എല്‍ഇഡി ടിവികളിലൂടെയാകും സിനിമാ പ്രദര്‍ശനം. യാത്രക്കാർക്ക് സൗഹൃദപരമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിനും സർവീസ് ഇതര വരുമാനവും ലക്ഷ്യമിട്ട് പല മാറ്റങ്ങളും കെഎസ്ആർടിസി കൊണ്ടുവരുന്നുണ്ട്. അതിന്റെ ഭാഗമായി തന്നെയാണ് ഈ പുതിയ തീരുമാനങ്ങളും എത്തുന്നത്.
സ്വിഫ്റ്റ് ബസുകളില്‍, പ്രത്യേകിച്ച് സൂപ്പര്‍ ഫാസ്റ്റ്, ഉയര്‍ന്ന ക്ലാസ് ബസുകളില്‍ ഘടിപ്പിച്ചിരിക്കുന്ന സ്ക്രീനുകളിൽ പ്രദർശിപ്പിക്കുന്ന പരസ്യങ്ങളിലൂടെ കൂടുതൽ വരുമാനം സംഘടിപ്പിക്കാനാണ് കെഎസ്ആർടിസി ഇതിലൂടെ ലക്‌ഷ്യം ഇടുന്നത്. ഇതുവഴി നഷ്ടത്തിലായ കെഎസ്ആര്‍ടിസിയെ കരകയറ്റാനുള്ള ശ്രമത്തിലാണ് കെഎസ്ആർടിസി. യാത്രയ്ക്കിടെ, യാത്രക്കാർക്ക് സുരക്ഷിതമായ സൗജന്യ വൈ ഫൈ സൗകര്യവും ലഭിക്കുന്നുണ്ട്.
പരീക്ഷണാടിസ്ഥാനത്തില്‍ തിരുവനന്തപുരം നഗരത്തില്‍ സര്‍വീസ് നടത്തുന്ന സ്വിഫ്റ്റ് ഇലക്ട്രിക് ബസുകളില്‍ എല്‍ഇഡി ടിവികള്‍ ഇതിനോടകം തന്നെ പ്രവർത്തിപ്പിച്ചു തുടങ്ങിയിട്ടുണ്ട്. പരസ്യദാതാക്കളില്‍ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചിചതിനെ തുടർന്നാണിപ്പോൾ ദീർഘ ദൂര സെര്വീസുകൾ നടത്തുന്ന സ്വിഫ്റ്റ് ബസുകളിലും സൂപ്പർഫാസ്റ്റ് ബസ്സുകളിലും ഇതേ സൗകര്യം കൊണ്ടുവരാൻ ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്.
പുറത്തിറങ്ങുന്ന എല്ലാ പുതിയ സ്വിഫ്റ്റ് ബസുകളിലും ഈ സൗകര്യം ഉണ്ടായിരിക്കും. ഇതിനോടകം തന്നെ 386 സ്വിഫ്റ്റ് ബസുകളില്‍ ഘടിപ്പിച്ചിരിക്കുന്ന ടിവികള്‍ വഴി പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനുള്ള ടെന്‍ഡറുകള്‍ കെഎസ്ആര്‍ടിസി-സ്വിഫ്റ്റ് ലിമിറ്റഡ് ക്ഷണിച്ചിട്ടുണ്ടെന്നാണ് അറിയാൻ കഴിയുന്നത്. ആദ്യം 13 പ്രീമിയം എസി സൂപ്പര്‍ ഫാസ്റ്റ് ബസുകളിലും തുടര്‍ന്ന് മറ്റ് ഉയര്‍ന്ന ക്ലാസ് ബസുകളിലേക്കും സൗജന്യ വൈ ഫൈ സേവനം വ്യാപിപ്പിക്കും.