എസ്എന്‍ഡിപി ഐക്യത്തില്‍ നിന്ന് എന്‍എസ്എസ് പിന്മാറി; പ്രായോഗികമല്ലെന്ന് ഡയറക്ടര്‍ ബോര്‍ഡ്

എന്‍എസ്എസിന് എല്ലാ പാര്‍ട്ടികളോടും സമദൂരമായിരിക്കുമെന്നും സുകുമാരന്‍ നായര്‍ ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ വ്യക്തമാക്കി. എന്‍എസ്എസ് തീരുമാനത്തിന്റെ പൂര്‍ണരൂപം അറിഞ്ഞശേഷം മറുപടി പറയാമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

author-image
Biju
New Update
suku2

കോട്ടയം: എന്‍എസ്എസ്  എസ്എന്‍ഡിപി ഐക്യത്തില്‍ നിന്ന് പിന്മാറി എന്‍എസ്എസ്. ഐക്യം പ്രായോഗികമല്ലെന്നാണ് എന്‍എസ്എസ് ഡയറക്ടര്‍ ബോര്‍ഡിന്റെ തീരുമാനം. ഐക്യശ്രമം ഇപ്പോഴത്തെ രാഷ്ട്രീയത്തെ സാഹചര്യത്തില്‍ പരാജയമാകുമെന്നാണ് വിലയിരുത്തല്‍. 