പത്തനംതിട്ട: ശബരിമല തീര്‍ത്ഥാടകര്‍ക്കായി പമ്പയിലെ സ്‌പോട്ട് ബുക്കിംഗ് കൗണ്ടറുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കാന്‍ തീരുമാനമായി. നിലവില്‍ ഏഴ് കൗണ്ടറുകളാണുള്ളത്. അവയെ പത്ത് എണ്ണമാക്കി ഉയര്‍ത്തും. 60 വയസ് പൂര്‍ത്തിയായവര്‍ക്ക് മാത്രമായി പ്രത്യേക കൗണ്ടര്‍ തുറക്കും. ദേവസ്വം മന്ത്രിയുടെ നേതൃത്വത്തില്‍ പത്തനംതിട്ടയില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് തീരുമാനം. ഡിസംബര്‍ മുപ്പതിന് വൈകീട്ടാണ് മകരവിളക്ക് മഹോത്സവത്തിനായി ഇനി ശബരിമല നട തുറക്കുന്നത്. ജനുവരി 14 നായിരിക്കും മകരവിളക്ക് മഹോത്സവം നടക്കുക. കാര്യമായ പരാതികളും പ്രശ്നങ്ങളുമില്ലാതെ ശബരിമലയില്‍ മണ്ഡലകാല സീസണ്‍ പൂര്‍ത്തിയാക്കിയതിന്റെ ആശ്വാസത്തിലാണ് സംസ്ഥാന സര്‍ക്കാര്‍. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവുണ്ടായിട്ടും കാര്യമായ പരാതികള്‍ ഉയര്‍ന്നിട്ടില്ല. വരുമാനത്തിലും ഗണ്യമായ വര്‍ദ്ധനവുണ്ടായതോടെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും ആശ്വാസത്തിന്റെ വക്കിലാണ്. ദേവസ്വം വകുപ്പ് മന്ത്രി വി. എന്‍. വാസവന്‍ തന്നെ സന്തോഷം പങ്കുവച്ച് രംഗത്തെത്തിയിരുന്നു.
ശബരിമല സ്‌പോട്ട് ബുക്കിംഗ് കൗണ്ടറുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കും
60 വയസ് പൂര്‍ത്തിയായവര്‍ക്ക് മാത്രമായി പ്രത്യേക കൗണ്ടര്‍ തുറക്കും. ദേവസ്വം മന്ത്രിയുടെ നേതൃത്വത്തില്‍ പത്തനംതിട്ടയില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് തീരുമാനം
New Update