രണ്ടാമത്തെ വന്ദേഭാരത് ട്രെയിനിലും സീറ്റുകളുടെ എണ്ണം കൂട്ടുന്നു

കോട്ടയം വഴി ഓടുന്ന തിരുവനന്തപുരം-കാസര്‍കോട് വന്ദേഭാരതില്‍ കോച്ചുകളുടെ എണ്ണം 16ല്‍ നിന്ന് 20 ആക്കി ഉയര്‍ത്തിയിരുന്നു. ജനുവരി11ന് ആദ്യ സര്‍വീസില്‍ തന്നെ നൂറ് ശതമാനം ബുക്കിംഗാണ് ലഭിച്ചത്.

author-image
Prana
New Update
Amrit_Bharat_trainset

 സംസ്ഥാനത്ത് ടിക്കറ്റ് കിട്ടാതായതോടെ രണ്ടാമത്തെ വന്ദേഭാരത് ട്രെയിനിലും സീറ്റുകളുടെ എണ്ണം കൂട്ടുന്നു. തിരുവനന്തപുരത്ത് ആലപ്പുഴ വഴി മംഗളുരുവിലേക്കും തിരിച്ചും സര്‍വീസ് നടത്തുന്ന ട്രെയിനിലാണ് കോച്ചുകള്‍ ഇരട്ടിയാക്കുന്നത്. കോട്ടയം വഴി ഓടുന്ന തിരുവനന്തപുരം-കാസര്‍കോട് വന്ദേഭാരതില്‍ കോച്ചുകളുടെ എണ്ണം 16ല്‍ നിന്ന് 20 ആക്കി ഉയര്‍ത്തിയിരുന്നു. ജനുവരി11ന് ആദ്യ സര്‍വീസില്‍ തന്നെ നൂറ് ശതമാനം ബുക്കിംഗാണ് ലഭിച്ചത്. ഇതിനുപിന്നാലെ ആലപ്പുഴ വഴി പോകുന്ന വന്ദേഭാരതിലും കോച്ചുകളുടെ എണ്ണം കൂട്ടാന്‍ ഒരുങ്ങുകയാണ് അധികൃതര്‍. നിലവില്‍ എട്ടെണ്ണം മാത്രമാണ് കോച്ചുകള്‍. ഇവ 16ലേക്ക് വര്‍ദ്ധിക്കും. എണ്ണത്തില്‍ ഇരട്ടിവര്‍ദ്ധനയാണ് തിരുവനന്തപുരം-മംഗളൂരു-തിരുവനന്തപുരം വന്ദേഭാരതില്‍ ഉണ്ടാകാന്‍ പോകുന്നത്. കേരളത്തിലെ യാത്രക്കാരില്‍ നിന്ന് വന്ദേഭാരതിന് ലഭിച്ചുകൊണ്ടിരിക്കുന്ന വലിയ ജനപ്രീതിമൂലമാണ് കോച്ചുകളുടെ എണ്ണം കൂട്ടുന്നതെന്ന അധികൃതര്‍ പറഞ്ഞു. അതേസമയം എന്നുമുതലാണ് മാറ്റം എന്നത് പ്രഖ്യാപിച്ചിട്ടില്ല. നിലവിലെ 512 സീറ്റുകള്‍ എന്നത് വര്‍ദ്ധിച്ച് 1024 സീറ്റുകളായി വര്‍ധിക്കും. രാവിലെ 6.25ന് മംഗളൂരുവില്‍ നിന്ന് പുറപ്പെടുന്ന വന്ദേഭാരത് ആലപ്പുഴ വഴി വൈകിട്ട് 3.05നാണ് തിരുവനന്തപുരത്ത് എത്തുക. 4.05ന് തിരുവനന്തപുരത്ത് നിന്നും മടങ്ങി രാത്രി 12.40ന് മംഗളൂരുവില്‍ എത്തും.

train