മഠത്തിൽ കന്യാസ്ത്രീയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി: ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു

സംഭവസ്ഥലത്തുനിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയതായി പോലീസ് അറിയിച്ചു. കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നു സിസ്റ്റർ മേരിയെന്നാണ് ആത്മഹത്യാക്കുറിപ്പിൽനിന്ന് ലഭിക്കുന്ന പ്രാഥമിക വിവരം. രണ്ട് ദിവസം മുമ്പ് സിസ്റ്ററുടെ ബന്ധുക്കൾ മഠത്തിൽ

author-image
Shibu koottumvaathukkal
New Update
image_search_1758024679016

കൊല്ലം: കൊല്ലം നഗരത്തിലെ ശങ്കേഴ്സ് ആശുപത്രിക്ക് സമീപമുള്ള ഒരു ആരാധനാലയത്തിൽ കന്യാസ്ത്രീയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തമിഴ്നാട് മധുര സ്വദേശിനിയായ സിസ്റ്റർ മേരി സ്കൊളാസ്റ്റിക്ക (33) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകീട്ട് മൂന്ന് മണിയോടെയാണ് സംഭവം.

​മഠത്തിലെ മുറിയിൽ സിസ്റ്റർ മേരിയെ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു. ഉടൻതന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കഴിഞ്ഞ മൂന്ന് വർഷമായി ഇവർ ഈ മഠത്തിലെ അന്തേവാസിയാണ്.

​സംഭവസ്ഥലത്തുനിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയതായി പോലീസ് അറിയിച്ചു. കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നു സിസ്റ്റർ മേരിയെന്നാണ് ആത്മഹത്യാക്കുറിപ്പിൽനിന്ന് ലഭിക്കുന്ന പ്രാഥമിക വിവരം. രണ്ട് ദിവസം മുമ്പ് സിസ്റ്ററുടെ ബന്ധുക്കൾ മഠത്തിൽ സന്ദർശനം നടത്തിയിരുന്നു.

​പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ ദുരൂഹതയുണ്ടോയെന്ന് ഉൾപ്പെടെയുള്ള കാര്യങ്ങൾ പോലീസ് വിശദമായി അന്വേഷിച്ചുവരികയാണ്.

kollam