നഴ്സിംഗ് വിദ്യാർത്ഥിനി ചൈതന്യയുടെ ആത്മഹത്യാ ശ്രമം; എസ്എഫ്ഐ നടത്തിയ മാർച്ചിൽ  സംഘർഷം

കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ടുപോകുമെന്ന് എസ്എഫ്ഐ വ്യക്തമാക്കി.

author-image
Subi
New Update
suicide

കാഞ്ഞങ്ങാട്: നഴ്സിംഗ് വിദ്യാർത്ഥിനി ചൈതന്യയുടെ ആത്മഹത്യാ ശ്രമത്തിൽ കാഞ്ഞങ്ങാട് മൻസൂർ ആശുപത്രിയിലേക്ക് എസ്എഫ്ഐ നടത്തിയ മാർച്ചിൽ  സംഘർഷം. ആശുപത്രിയിലേക്ക് തള്ളികയറാൻ ശ്രമിച്ചവരെ  പിരിച്ചുവിടാൻ പോലീസ്  ലാത്തിചാർജ് നടത്തി. രണ്ട് എസ്എഫ്ഐ പ്രവർത്തകർക്കും ഒരു പോലീസുകാരനും ലാത്തിചാർജ്ജിൽ പരിക്കേറ്റു.മൂന്നാംവർഷവിദ്യാർത്ഥിനിചൈതന്യയാണ്കഴിഞ്ഞദിവസംരാത്രി 10.30 ഓടെതൂങ്ങിമരിക്കാൻശ്രമിച്ചത്.

ഇതിനു പിന്നാലെ ഹോസ്റ്റൽവാർഡനെതിരെഗുരുതരആരോപണങ്ങളുമായിവിദ്യാർത്ഥികൾരംഗത്തെത്തിയിരുന്നു. തുടർന്നാണ്കുറ്റാരോപിതർക്കെതിരെനടപടിഎടുക്കണമെന്ന്ആവശ്യപ്പെട്ട്എസ്എഫ്ഐമാർച്ച്നടത്തിയത്.എസ്എഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം വിഷ്ണു ചേരിപ്പാടി മാർച്ച് ഉദ്ഘാടനം ചെയ്തു. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ടുപോകുമെന്ന് എസ്എഫ്ഐ വ്യക്തമാക്കി. പ്രശ്നം ചർച്ച ചെയ്യാൻ  വൈകിട്ട് മൂന്നിന് ഡിവൈഎസ്‌പി വിദ്യാർഥികളെയും മാനേജ്മെൻ്റ് പ്രതിനിധികളെയും ചർച്ചയ്ക്ക് വിളിച്ചിട്ടുണ്ട്. അതേസമയംമംഗലാപുരത്തെസ്വകാര്യാആശുപത്രിയിൽപ്രവേശിപ്പിച്ച  ചൈതന്യയുടെ നില അതീവ ഗുരുതരമായി തുടരുകയാണ്.

suicide attempt nursing student