കണ്ണൂർ: കണ്ണൂർ തളിപ്പറമ്പിൽ വിദ്യാർത്ഥിനിയെ ഹോസ്റ്റലിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. ലൂർദ് നേഴ്സിങ് കോളേജിലെ നാലാം വർഷ വിദ്യാർഥിനി എറണാകുളം തോപ്പുംപടി സ്വദേശി ആൻ മരിയ(22) ആണ് മരിച്ചത്.
ആൻ മരിയ വെള്ളിയാഴ്ച കോളേജിൽ പോയിരുന്നില്ല.കൂടെ റൂമിൽ ഉള്ള വിദ്യാർത്ഥികൾ തിരിച്ചെത്തിയപ്പോൾ മുറി അകത്തുനിന്നു പൂട്ടിയ നിലയിൽ ആയിരുന്നു. തുടർന്ന് ഹോസ്റ്റൽ അധികൃതർ എത്തി വാതിൽ തകർത്ത് അകത്ത് കടന്നപ്പോഴാണ് ശുചിമുറിയിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്.മരണത്തിനു പിന്നിലെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. തളിപ്പറമ്പ് പോലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്ത് അന്വേഷണം ആരംഭിച്ചു.