നഴ്‌സിംഗ് വിദ്യാര്‍ഥിനിയുടെ മരണം; 3 വിദ്യാര്‍ഥിനികള്‍ കസ്റ്റഡിയില്‍

നഴ്‌സിംഗ് വിദ്യാര്‍ഥിനി അമ്മുവിന്റെ മരണത്തില്‍ മൂന്ന് വിദ്യാര്‍ഥിനികളെ പോലീസ് കസ്റ്റഡിയിലെടുത്തു. അമ്മുവിന്റെ സഹപാഠികളായ മൂന്നുപേരെയാണ് കസ്റ്റഡിയിലെടുത്തത്.

author-image
Prana
New Update
ammu

പത്തനംതിട്ടയിലെ നഴ്‌സിംഗ് വിദ്യാര്‍ഥിനി അമ്മുവിന്റെ മരണത്തില്‍ മൂന്ന് വിദ്യാര്‍ഥിനികളെ പോലീസ് കസ്റ്റഡിയിലെടുത്തു. അമ്മുവിന്റെ സഹപാഠികളായ മൂന്നുപേരെയാണ് കസ്റ്റഡിയിലെടുത്തത്.
പത്തനംതിട്ട ഡിവൈഎസ്പി നന്ദകുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് വിദ്യാര്‍ത്ഥിനികളെ കസ്റ്റഡിയില്‍ എടുത്തത്. മൂവരെയും വിശദമായി ചോദ്യം ചെയ്തശേഷം അറസ്റ്റ് വേണോ എന്നു തീരുമാനിക്കുമെന്ന് ഡിവൈഎസ്പി അറിയിച്ചു.
കസ്റ്റഡിയിലെടുത്ത വിദ്യാര്‍ഥിനികള്‍ക്കെതിരേ മരിച്ച വിദ്യാര്‍ഥിനിയുടെ കുടുംബം നേരത്തെ ആരോപണം ഉന്നയിച്ചിരുന്നു.
കസ്റ്റഡിയിലെടുത്ത രണ്ടുപേര്‍ കോട്ടയം സ്വദേശികളും ഒരാള്‍ പത്തനാപുരം സ്വദേശിയുമാണ്.
വെള്ളിയാഴ്ചയാണ് ചുട്ടിപ്പാറ എസ്എംഇ നഴ്‌സിംഗ് കോളജിലെ ബിഎസ്‌സി അവസാന വര്‍ഷ വിദ്യാര്‍ഥിനി അമ്മു എസ് സജീവിനെ ഹോസ്റ്റലിലെ മൂന്നാം നിലയില്‍നിന്ന് വീണ നിലയില്‍ കണ്ടെത്തിയത്. തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് എത്തിക്കുന്നതിനിടെ അമ്മു മരിക്കുകയായിരുന്നു. ഹോസ്റ്റല്‍ റൂമില്‍ പിന്നീട് നടത്തിയ പരിശോധനയില്‍ ' ക ൂൗശ േ' എന്ന് എഴുതിയ പേപ്പറും കണ്ടെത്തിയിരുന്നു.

 

nursing student pathanamthitta death custody