/kalakaumudi/media/media_files/2025/10/14/jenish-2025-10-14-07-58-31.jpg)
തിരുവനന്തപുരം: സംസ്ഥാന യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനായി ഒ.ജെ ജനീഷിനെ തിരഞ്ഞെടത്തു. നിലവില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഉപാധ്യക്ഷനാണ് ഒ.ജെ ജനീഷ്. ലൈംഗിക ആരോപണങ്ങളെ തുടര്‍ന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ രാജിവച്ചതിനു പിന്നാലെയാണ് പുതിയ സംസ്ഥാന അധ്യക്ഷനെ ദേശിയ നേതൃത്വം തിരഞ്ഞെടുത്തത്.
യൂത്ത് കോണ്‍ഗ്രസ് വര്‍ക്കിങ് പ്രസിഡന്റായി ബിനു ചുള്ളിയിലിനെ തിരഞ്ഞെടുത്തു. യൂത്ത് കോണ്‍ഗ്രസ് ദേശീയ സെക്രട്ടറിമാരായി അബിന്‍ വര്‍ക്കി, കെ.എം അഭിജിത്ത് എന്നിവരെയും തിരഞ്ഞെടുത്തു. യൂത്ത് കോണ്‍ഗ്രസ് ദേശിയ പ്രസിഡന്റ് ഉദയ് ബാനു ചിബ് ആണ് പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചത്. നീണ്ട കാലത്തെ അനിശ്ചിതത്വത്തിന് ഒടുവിലാണ് സംസ്ഥാന യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്റെ കാര്യത്തില്‍ തീരുമാനമായത്.
നേരത്തെ അബിന്‍ വര്‍ക്കിയുടെയും കെ.എം അഭിജിത്തിന്റെയും പേരുകള്‍ അധ്യക്ഷ സ്ഥാനത്തേക്ക് ഉയര്‍ന്നുവന്നിരുന്നു. യൂത്ത് കോണ്‍ഗ്രസ് ഭാരവാഹി തിരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ വോട്ടു നേടിയ നേതാക്കളെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ച് അഭിമുഖം നടത്തിയശേഷമാണ് തീരുമാനമെടുത്തതെന്നാണ് റിപ്പോര്‍ട്ട്.
തൃശൂര്‍ സ്വദേശിയാണ് ജനീഷ്. കെഎസ്‌യുവിലൂടെയാണ് രാഷ്ട്രീയത്തില്‍ സജീവമാകുന്നത്. കെഎസ്‌യു തൃശൂര്‍ ജില്ലാ പ്രസിഡന്റ്, യൂത്ത് കോണ്‍ഗ്രസ് കൊടുങ്ങല്ലൂര്‍ നിയോജകമണ്ഡലം വൈസ് പ്രസിഡന്റ്, യൂത്ത് കോണ്‍ഗ്രസ് തൃശൂര്‍ ജില്ലാ പ്രസിഡന്റ് തുടങ്ങിയ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.