വയോധിക മുങ്ങി മരിച്ചു

കാല്‍ വഴുതി പുഴയില്‍ വീണതാകാമെന്നാണ് പ്രാഥമിക നിഗമനം. രാവിലെ ആറുമണിയോടെ ഓമനയെ കാണാനില്ലെന്ന് സഹോദരന്‍ മുരളീധരന്‍ നായര്‍ മണിമല പോലീസില്‍ പരാതി നല്‍കിയിരുന്നു.

author-image
Sruthi
New Update
death

obit news

മണിമലയാറ്റില്‍ വയോധിക മുങ്ങി മരിച്ചു. മണിമല മൂങ്ങാനി കളത്തിപ്ലാക്കല്‍ ഓമന നാരായണനാണ് മുങ്ങി മരിച്ചത്. മൂങ്ങാനി ശാസ്താ ക്ഷേത്രത്തിന്റെ ആറാട്ടുകടവിന് സമീപത്തു നിന്ന് രാവിലെ 11 മണിയോടെ കാഞ്ഞിരപ്പള്ളി ഫയര്‍ഫോഴ്‌സ് സംഘം എത്തി നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.കാല്‍ വഴുതി പുഴയില്‍ വീണതാകാമെന്നാണ് പ്രാഥമിക നിഗമനം. രാവിലെ ആറുമണിയോടെ ഓമനയെ കാണാനില്ലെന്ന് സഹോദരന്‍ മുരളീധരന്‍ നായര്‍ മണിമല പോലീസില്‍ പരാതി നല്‍കിയിരുന്നു.

obit news