അച്ഛന്‍ തീ കൊളുത്തിയ മകനു പിന്നാലെ അമ്മയും മരിച്ചു

വര്‍ക്കല സ്വദേശി രാജേന്ദ്രന്‍ ഇന്നലെയാണ് ഭാര്യ ബിന്ദുവിനെ തീകൊളുത്തിയത്. അമ്മയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് മകന്‍ അമലിനും പൊള്ളലേറ്റത്. ഗുരുതരമായി പൊള്ളലേറ്റ രാജേന്ദ്രന്‍ ഇന്നലെ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചിരുന്നു.

author-image
Rajesh T L
New Update
death

obit news

Listen to this article
0.75x1x1.5x
00:00/ 00:00

അച്ഛന്‍ തീ കൊളുത്തിയ മകനു പിന്നാലെ അമ്മയും മരിച്ചു. അച്ഛന്‍ സംഭവ സ്ഥലത്തു തന്നെ മരിച്ചിരുന്നു. വര്‍ക്കല ചെമ്മരുതി സ്വദേശി രാജേന്ദ്രന്റെ മകന്‍ അമല്‍ (17) ഇന്ന് രാവിലെയാണ് മരിച്ചത്. പിന്നാലെയാണ് ഭാര്യ ബിന്ദുവും മരിച്ചത്. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഉച്ചയോടെയാണ് ബിന്ദു മരിച്ചത്.വര്‍ക്കല സ്വദേശി രാജേന്ദ്രന്‍ ഇന്നലെയാണ് ഭാര്യ ബിന്ദുവിനെ തീകൊളുത്തിയത്. അമ്മയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് മകന്‍ അമലിനും പൊള്ളലേറ്റത്. ഗുരുതരമായി പൊള്ളലേറ്റ രാജേന്ദ്രന്‍ ഇന്നലെ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചിരുന്നു.

obit