കാറിടിച്ച് പരുക്കേറ്റ അഞ്ച് വയസുകാരി മരിച്ചു

വീടിന് മുന്നിലെ റോഡില്‍ കളിക്കുന്നതിനിടെയാണ് കാറിടിച്ചത്. ഗുരുതരമായി പരുക്കേറ്റ കുട്ടി ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെയാണ് മരിച്ചത്.

author-image
Rajesh T L
New Update
ahammadabad

obit news

കണ്ണൂരില്‍ വീടിന് മുന്നില്‍ കളിച്ചുകൊണ്ടിരിക്കെ കാറിടിച്ച് പരുക്കേറ്റ അഞ്ച് വയസുകാരി മരിച്ചു. മമ്പറത്ത് പറമ്പായി സ്വദേശികളായ അബ്ദുല്‍ നാസര്‍- ഹസ്‌നത്ത് ദമ്പതികളുടെ മകള്‍ സന്‍ഹ മറിയമാണ് മരിച്ചത്.

ഇന്നലെ വൈകീട്ട് അഞ്ച് മണിയോടെയാണ് അപകടം. ഈസ്റ്റ് കതിരൂര്‍ അല്‍ബിര്‍റ് സ്‌കൂളിലെ യുകെജി വിദ്യാര്‍ഥിനിയാണ്. വീടിന് മുന്നിലെ റോഡില്‍ കളിക്കുന്നതിനിടെയാണ് കാറിടിച്ചത്. ഗുരുതരമായി പരുക്കേറ്റ കുട്ടി ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെയാണ് മരിച്ചത്.

 

 

obit news