ട്രെയിന്‍ ഇടിച്ച് റെയില്‍വേ ജീവനക്കാരന്‍ മരിച്ചു

അവിണിശ്ശേരിയില്‍ രാവിലെ പതിനൊന്നരയോടെ ആയിരുന്നു അപകടം. ഡ്യൂട്ടിക്കിടെ വേണാട് എക്സ്പ്രസ് ഇടിക്കുകയായിരുന്നു. ട്രെയിനിന്റെ എന്‍ജിന് അടിയില്‍ കുടുങ്ങിയ ഉത്തമന്‍ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു.

author-image
Prana
New Update
tri

obit news

ഒല്ലൂരില്‍ ജോലിക്കിടെ ട്രെയിന്‍ ഇടിച്ച് റെയില്‍വേ ജീവനക്കാരന്‍ മരിച്ചു. വടുക്കര എസ്എന്‍ നഗര്‍ ചന്ദ്രിക ലൈനില്‍ ഉത്തമന്‍ (54) ആണ് മരിച്ചത്. അവിണിശ്ശേരിയില്‍ രാവിലെ പതിനൊന്നരയോടെ ആയിരുന്നു അപകടം. ഡ്യൂട്ടിക്കിടെ വേണാട് എക്സ്പ്രസ് ഇടിക്കുകയായിരുന്നു. ട്രെയിനിന്റെ എന്‍ജിന് അടിയില്‍ കുടുങ്ങിയ ഉത്തമന്‍ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. നെടുപുഴ പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.

 

obit news