മണിമലയാറ്റില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

മല്ലപ്പള്ളി പഞ്ചായത്ത് അംഗം പ്രകാശ് വടക്കേമുറിയുടെ നേതൃത്വത്തില്‍ ഇന്നലെ നടത്തിയ തിരിച്ചിലില്‍ രാവിലെ എട്ടോടെ മൃതദേഹം കല്ലൂപ്പാറ സ്രാമ്പിക്കല്‍ കടവില്‍ നിന്നും കണ്ടെത്തുകയായിരുന്നു

author-image
Prana
New Update
death new

obit news

Listen to this article
0.75x 1x 1.5x
00:00 / 00:00

മണിമലയാറ്റില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. മല്ലപ്പള്ളി മുരണി തടത്തില്‍ കിഴക്കേതില്‍ ഹരിത കുമാറിന്റെയും അനിതാ പണിക്കരുടെയും മകന്‍ വിഷ്ണു എച്ച് നായരുടെ (29) മൃതദേഹം ആണ് കണ്ടെത്തിയത്.കഴിഞ്ഞ ദിവസം കാണാതായതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ യുവാവിന്റെ വസ്ത്രങ്ങള്‍ കോട്ടാങ്ങല്‍ അമ്പലക്കടവില്‍ നിന്ന് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് മല്ലപ്പള്ളി പഞ്ചായത്ത് അംഗം പ്രകാശ് വടക്കേമുറിയുടെ നേതൃത്വത്തില്‍ ഇന്നലെ നടത്തിയ തിരിച്ചിലില്‍ രാവിലെ എട്ടോടെ മൃതദേഹം കല്ലൂപ്പാറ സ്രാമ്പിക്കല്‍ കടവില്‍ നിന്നും കണ്ടെത്തുകയായിരുന്നു. കീഴ്വായ്പൂര്‍ പോലീസിന്റെയും തിരുവല്ല ഫയര്‍ഫോഴ്‌സിന്റെയും നേതൃത്വത്തില്‍ നടത്തിയ തിരച്ചിലില്‍ തിരുവല്ല സ്വദേശി സോമന്‍ ആണ് മൃതദേഹം കരയ്ക്കെത്തിച്ചത്. മൃതദേഹം മല്ലപ്പള്ളിയിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍.

 

obit news