ടി.വി ദേഹത്തേക്ക് മറിഞ്ഞുവീണ് ഒന്നര വയസുകാരന് ദാരുണാന്ത്യം

കുട്ടി കളിച്ചുകൊണ്ടിരിക്കെ വീട്ടിലെ മുറിയില്‍ വച്ചിരുന്ന ടിവി സ്റ്റാന്റിനൊപ്പം കുഞ്ഞിന്റെ ദേഹത്തേക്ക് മറിഞ്ഞു വീഴുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ കുട്ടിയെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പുലര്‍ച്ചെയോടെ മരണം സംഭവിച്ചു

author-image
Prana
New Update
death new

obit

Listen to this article
0.75x 1x 1.5x
00:00 / 00:00

മൂവാറ്റുപുഴയില്‍ ടി.വി  ദേഹത്തേക്ക് മറിഞ്ഞുവീണ് ഒന്നര വയസുകാരന് ദാരുണാന്ത്യം. മൂവാറ്റുപുഴ പായിപ്ര മൈക്രോ ജങ്ഷന്‍ പൂവത്തുംചുവട്ടില്‍ അനസിന്റെ മകന്‍ അബ്ദുല്‍ സമദാണ് മരിച്ചത്. കുട്ടി കളിച്ചുകൊണ്ടിരിക്കെ വീട്ടിലെ മുറിയില്‍ വച്ചിരുന്ന ടിവി സ്റ്റാന്റിനൊപ്പം കുഞ്ഞിന്റെ ദേഹത്തേക്ക് മറിഞ്ഞു വീഴുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ കുട്ടിയെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പുലര്‍ച്ചെയോടെ മരണം സംഭവിച്ചു.കുട്ടിയുടെ തലയ്ക്കും കഴുത്തിനുമുള്‍പ്പെടെ ഗുരുതരമായി പരുക്കേറ്റിരുന്നു. തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച കുഞ്ഞിന്റെ ശസ്ത്രക്രിയയ്ക്കുള്ള ഒരുക്കങ്ങള്‍ നടക്കുന്നതിനിടെ ഹൃദയാഘാതം ഉണ്ടാവുകയായിരുന്നുവെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.

 

obit