obit news
കനത്ത മഴയെ തുടര്‍ന്ന് ആറാട്ടുവഴിയില്‍ മതില് ഇടിഞ്ഞുവീണ് വിദ്യാര്‍ഥി മരിച്ചു. അന്തെക്ക് പറമ്പ് വീട്ടില്‍ അലിയുടെ മകന് ഫയാസ്(14) ആണ് മരിച്ചത്.ട്യൂഷന് കഴിഞ്ഞ് വീട്ടിലേക്ക് വരുന്നതിനിടെ അയല്പക്കത്തെ മതില് ഇടിഞ്ഞ് വീഴുകയായിരുന്നു.ആറാട്ടുവഴി പള്ളിക്ക് സമീപമുള്ള ഇടവഴിയില്‍ വച്ച് വൈകിട്ട് ഏഴരയോടെയായിരുന്നു അപകടം.