യുവാവ് സ്വയം കഴുത്തറത്തു മരിച്ചു

തൊണ്ടയില്‍ കല്ല് ഇരിക്കുന്നു എന്ന് പറഞ്ഞ് അടുക്കളയിലെത്തി മൂര്‍ച്ചയേറിയ അരിവാള്‍ ഉപയോഗിച്ച് അഭിലാഷ് കഴുത്ത് മുറിക്കുകയായിരുന്നു. അഭിലാഷിന്റെ അച്ഛന്‍ തെങ്ങുകയറ്റ തൊഴിലാളിയാണ്

author-image
Prana
New Update
death new
Listen to this article
0.75x1x1.5x
00:00/ 00:00

എറണാകുളം പറവൂരില്‍ 41കാരന്‍ സ്വയം കഴുത്തറത്തു മരിച്ചു. വടക്കേക്കര പാല്യത്തുരുത്ത് കുറുപ്പുപറമ്പില്‍ അഭിലാഷാണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം. തൊണ്ടയില്‍ കല്ല് ഇരിക്കുന്നു എന്ന് പറഞ്ഞ് അടുക്കളയിലെത്തി മൂര്‍ച്ചയേറിയ അരിവാള്‍ ഉപയോഗിച്ച് അഭിലാഷ് കഴുത്ത് മുറിക്കുകയായിരുന്നു.
അഭിലാഷിന്റെ അച്ഛന്‍ തെങ്ങുകയറ്റ തൊഴിലാളിയാണ്. അച്ഛന്‍ ഉപയോഗിക്കുന്ന അരിവാള്‍ ഉപയോഗിച്ചാണ് യുവാവ് കൃത്യം നടത്തിയത്. സംഭവ സമയം വീട്ടില്‍ അമ്മ മാത്രമേ ഉണ്ടായിരുന്നുള്ളു. ഉടന്‍ തന്നെ യുവാവിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും യാത്രമധ്യേ മരണം സംഭവിച്ചു.
അവിവാഹിതനായ അഭിലാഷ് സ്ഥിരമായി മദ്യപിക്കാറുണ്ടെന്നാണ് വിവരം. മൃതദേഹം പറവൂര്‍ താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

obit