തൃക്കാക്കര: കാക്കനാട് വൻ മയക്ക് മരുന്നുവേട്ട.12.128 കിലോ കഞ്ചാവുമായി ഒഡിഷ സ്വദേശികളെ ഡാൻസാഫിന്റെ സഹായത്തോടെ തൃക്കാക്കര പോലീസ് പിടികൂടി.ഒഡിഷ സ്വദേശിനികളായ ദർമേൻദ്ര ദികൾ (29),ജികാരിയ ദികൾ (22) എന്നിവരെ ഡാൻസാഫ് എസ്.ഐ വി.സി അനൂപിന്റെ നേതൃത്വത്തിൽ പിടികൂടിയത്.ഇന്ന് വെളുപ്പിനെ രണ്ടരയോടെയായിരുന്നു ഇരുവരും പിടിയിലാവുന്നത്. കാക്കനാട് ടി.വി സെന്ററിന് സമീപത്ത് രണ്ട് ബാഗുകളിൽ കഞ്ചാവുമായി വില്പനക്കെത്തിയതായിരുന്നു ഇരുവരും.പെട്രോളിങ്ങിനിടെയാണ് ഇരുവരെയും പോലീസ് പിടിക്കുന്നത്.ഒഡിഷയിൽ നിന്നും ട്രെയിൻ മാർഗ്ഗം കഞ്ചാവ് കൊണ്ടുവന്ന് ഇതര സംസ്ഥാന തൊഴിലാളികൾക്ക് വില്പന നടത്തുന്നതാണ് പ്രതിയുടെ കച്ചവട രീതിയെന്ന് പോലീസ് പറഞ്ഞു..സംഭവത്തിൽ തൃക്കാക്കര പോലീസ് കേസ് എടുത്തു.
കാക്കനാട് 12 കിലോ കഞ്ചാവുമായി ഒഡിഷ സ്വദേശികൾ പിടിയിൽ
ഇന്ന് വെളുപ്പിനെ രണ്ടരയോടെയായിരുന്നു ഇരുവരും പിടിയിലാവുന്നത്. കാക്കനാട് ടി.വി സെന്ററിന് സമീപത്ത് രണ്ട് ബാഗുകളിൽ കഞ്ചാവുമായി വില്പനക്കെത്തിയതായിരുന്നു ഇരുവരും.പെട്രോളിങ്ങിനിടെയാണ് ഇരുവരെയും പോലീസ് പിടിക്കുന്നത്.
New Update