/kalakaumudi/media/media_files/2025/09/28/psc-2025-09-28-11-32-21.jpg)
കണ്ണൂർ: കണ്ണൂരിൽ പി എസ് സി പരീക്ഷയിൽ കോപ്പിയടി. ക്യാമറയും ബ്ലൂ ടൂത്ത് ഹെഡ്സെറ്റും ഉപയോ​ഗിച്ചാണ് കോപ്പിയടിച്ചത്.
സംഭവത്തിൽ കണ്ണൂർ പെരളശ്ശേരി സ്വദേശി മുഹമ്മദ് സഹദ് അറസ്റ്റിലായി. സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് പരീക്ഷക്കിടയിലായിരുന്നു കോപ്പിയടി നടന്നത്. കോപ്പിയടിക്കുന്നതിനിടെയാണ് മുഹമ്മദ് സഹദ് പിടിയിലായത്. ഇയാൾ നേരത്തെ പി എസ് സിയുടെ അഞ്ച് പരീക്ഷകൾ എഴുതിയിട്ടുണ്ട്. ഈ പരീക്ഷകളിലും ഏതെങ്കിലും തരത്തിലുള്ള കൃത്രിമത്വം നടത്തിയിട്ടുണ്ടോ എന്ന കാര്യം പരിശോധിക്കുന്നുണ്ട്.
കുപ്പായത്തില്‍ ഘടിപ്പിച്ച ക്യാമറയിലൂടെ സുഹൃത്തിന് ചോദ്യങ്ങള്‍ കൈമാറുകയും ബ്ലൂടൂത്ത് ഹെഡ്സെറ്റ് വഴി ഉത്തരങ്ങള്‍ എഴുതാനും ശ്രമിക്കുന്നതിനിടെയാണ് പിടിവീണത്.
പരീക്ഷ ആരംഭിച്ച് കുറച്ച് സമയം കഴിഞ്ഞപ്പോൾ തന്നെ ഉദ്യോ​ഗസ്ഥർക്ക് ഇയാൾ കോപ്പിയടിക്കുന്നതായുള്ള സംശയം തോന്നുകയും ഉടൻ തന്നെ പൊലീസിനെ അറിയിക്കുകയും ആയിരുന്നു.
പൊലീസെത്തിയപ്പോൾ ഇയാൾ ഓടി രക്ഷപ്പെടാൻ ശ്രമിക്കുകയും പൊലീസ് പിടികൂടുകയുമായിരുന്നു.
പയ്യമ്പലം ​ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ വെച്ചായിരുന്നു പരീക്ഷ നടന്നത്. പ്രതിയെ കണ്ണൂർ ടൗൺ പൊലീസ് സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
