ലഹരി ഉപയോഗം;പോലീസിൽ പരാതി നൽകിയ ഗൃഹനാഥനെ വെട്ടിക്കൊന്നു

ചൊവ്വാഴ്ച ഉച്ചയ്ക്ക് മൂന്നംഗ സംഘം താഴെവെട്ടൂര്‍ പള്ളിക്ക് സമീപത്ത് ലഹരിപദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കുന്നത് ഷാജഹാന്‍ പൊലീസിനെ അറിയിച്ചിരുന്നു.

author-image
Subi
New Update
to

തിരുവനന്തപുരം: ലഹരി ഉപയോഗത്തെപ്പറ്റി പോലീസിൽ പരാതി നൽകിയ ഗൃഹനാഥനെ വെട്ടിക്കൊന്നു.വര്‍ക്കല താഴെവെട്ടൂര്‍ ചരുവിളവീട്ടില്‍ ഷാജഹാനാണ് (60) വെട്ടേറ്റ് മരിച്ചത്. സംഭവത്തില്‍ പ്രധാന പ്രതിയെന്ന് സംശയിക്കുന്ന താഴെവെട്ടൂര്‍ സ്വദേശി ഷാക്കിറിനെ വര്‍ക്കല പൊലീസ് പിടികൂടി.

താഴെവെട്ടുര്‍ പള്ളിക്ക് സമീപം ക്രിസ്മസ് രാത്രിയാണ് സംഭവം. ലഹരി ഉപയോഗിച്ചതിന് യുവാക്കള്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കിയതിനാണ് ഗൃഹനാഥനെ വെട്ടിക്കൊന്നത് എന്ന് പൊലീസ് പറയുന്നു. തലയ്ക്ക് ആഴത്തില്‍ മുറിവേറ്റ ഷാജഹാനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

 

ചൊവ്വാഴ്ച ഉച്ചയ്ക്ക് മൂന്നംഗ സംഘം താഴെവെട്ടൂര്‍ പള്ളിക്ക് സമീപത്ത് ലഹരിപദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കുന്നത് ഷാജഹാന്‍ പൊലീസിനെ അറിയിച്ചിരുന്നു. ഇതേത്തുടർന്നുള്ള പകയാണ് കൊലപാതകത്തിലേക്ക് നയിച്ചത്. സംഭവത്തിൽ മറ്റ് രണ്ട് പ്രതികള്‍ക്ക് വേണ്ടി തിരച്ചില്‍ തുടരുകയാണ്.

drugs case hacked to death