/kalakaumudi/media/media_files/2025/08/29/nalan-2025-08-29-18-09-09.jpg)
ശ്രീപത്മനാഭന്റെ പാല്‍പ്പായസവുമായി ഒരു ഓണസദ്യ. എറണാകുളം വൈറ്റില ബൈപ്പാസിലെ ചക്കരപ്പറമ്പിലെ യാട്ട് കിച്ചണിലാണ് ഷെഫ് നളന്റെ നേതൃത്വത്തില് ഈ ഗ്രാന്‍ഡ് ഓണസദ്യ ഒരുങ്ങുന്നത്. മുപ്പത്തോളം വിഭവങ്ങളുമായി മാതൃത്വത്തിന്റെ രുചി വിളമ്പുക എന്ന ലക്ഷ്യത്തോടെയാണ് ഗ്രാന്‍ഡ് ഓണം സദ്യ തയാറാക്കുന്നതെന്ന് ഷെഫ് നളന്‍ പറഞ്ഞു. ഉത്രാടം, തിരുവോണം, അവിട്ടം (സെപ്തംബര്‍ 4,5,6) ദിവസങ്ങളിലാണ് ഓണസദ്യ. ഉച്ചയ്ക്ക് 12 മണി, 1 മണി, 2 മണി എന്നിങ്ങനെ മൂന്ന് പന്തികളിലായാണ് സദ്യ വിളമ്പുക. 1299 രൂപയാണ് സദ്യക്ക് ഈടാക്കുന്നത്. 15 വയസില്‍ താഴെയുള്ളവര്‍ക്ക് പകുതി വില മാത്രമേ ഈടാക്കൂ. 6 വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് സൗജന്യമായി സദ്യ നല്‍കും.
മൂന്ന്തരം പായസത്തോടു കൂടിയായിരിക്കും സദ്യ. ശംഖുപുഷ്പത്തില്‍ ചെയ്യുന്ന പത്മനാഭന്റെ പാല്‍പായസമാണ് പ്രധാന വിഭവം. നീല നിറത്തിലുള്ള പായസമായിരിക്കും ഇത്. കുത്തരി ചോറും പയറ് പരിപ്പും നെയ്ബോളിയുമൊക്കെയുണ്ടാകും. രാജാവിനെ പോലെ കഴിക്കുക എന്ന ആപ്തവാക്യത്തോടെയാണ് ഷെഫ്് നളന്‍ സദ്യ ഒരുക്കുന്നത്. സദ്യ ലഭിക്കാന്‍ മുന്‍ കൂട്ടി ബുക്ക് ചെയ്യണം: 9895413131
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കായി ഭക്ഷണം തയാറാക്കി നല്‍കിയിട്ടുള്ള ഷെഫ് അര്‍പ്പിത് മക്വാന്‍ ആണ് യാട്ട് കിച്ചണില്‍ സാധാരണ ദിവസങ്ങളില്‍ ഭക്ഷണം ക്യൂറേറ്റ് ചെയ്യുന്നത്.