/kalakaumudi/media/media_files/2025/09/02/whatsap-2025-09-02-17-13-23.jpeg)
കൊച്ചി: ഹീൽ പൊന്നിരുന്നി നേതൃത്വത്തിൽ ജൈവമാലിന്യ സംസ്കരണ കേന്ദ്രത്തിൽ ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു.പുഴുവും മണവുമില്ലാത്ത സംസ്കരണ കേന്ദ്രത്തിൽ തന്നെ ഓണസദ്യയും വിളമ്പി. ഹരിതകർമസേന പ്രവർത്തകർ,കൗൺസിലർ ദിപിൻ ദിലീപ്, ഹെൽത്ത് ഇൻസ്പെക്ടർ കൃഷ്ണകുമാർ, പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ ഗ്രേഡ് 2 ശ്യാം ലാൽ, ഹീൽ പൊന്നിരുന്നി എക്സിക്യൂട്ടീവ് ഡയറക്ടർ പി.കെ ദിലീപ് കുമാർ, ഫിനാൻസ് ഡയറക്ടർ പി.പി മുരുകേഷ് എന്നിവർ ഓണാശംസകൾ നേർന്നു. സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ഓണം അലവൻസ് കൂടാതെ ഹരിത കർമ്മ സേനാംഗങ്ങൾക്ക് ഹീൽ പൊന്നിരുന്നി സൊസൈറ്റി 2000 രൂപ അലവൻസ് നൽകി.