ഓണം പൊടിപൊടിച്ചു; കെഎസ്ആർടിസിക്ക് ചരിത്രത്തിൽ ഇതുവരെയില്ലാത്ത നേട്ടം; ഇന്നലെ മാത്രം കിട്ടിയ കളക്ഷൻ 10 കോടിയിലേറെ

കെഎസ്ആർടിസി ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഒറ്റ ദിവസത്തെ കളക്ഷൻ നേടി. തിങ്കളാഴ്ച 10.13 കോടി രൂപയുടെ വരുമാനമാണ് സ്വന്തമാക്കിയത്. ഓണം കഴിഞ്ഞുള്ള യാത്രക്കാരുടെ വർധനവാണ് ഈ നേട്ടത്തിന് പിന്നിൽ.

author-image
Devina
New Update
bus


തിരുവനന്തപുരം: കെ എസ് ആർ ടി സി കളക്ഷൻ ചലഞ്ചിൽ ഞെട്ടിച്ച് യൂണിറ്റുകൾ. ചരിത്ര നേട്ടമാണ് കെ എസ് ആർ ടി സി സ്വന്തമാക്കിയിരിക്കുന്നത്. തിങ്കളാഴ്ച മാത്രം ലഭിച്ചത് 10.13 കോടി രൂപയുടെ വരുമാനം. ഒറ്റ ദിവസം ഇത്രയും കളക്ഷൻ ആദ്യമാണ്. ഓണം കഴിഞ്ഞ് കേരളത്തിൽ നിന്നും കേരളത്തിലേക്കും കേരളത്തിനകത്തും യാത്രികരുടെ എണ്ണം വർധിച്ചതാണ് ചരിത്ര ഈ നേട്ടത്തിന് പിന്നിൽ.