/kalakaumudi/media/media_files/2025/08/26/de-2025-08-26-14-39-46.jpg)
തിരുവനന്തപുരം :തലസ്ഥാന നഗരത്തിലെ ഓണം വാരാഘോഷത്തിനു സമാപനം കുറിച്ചുകൊണ്ടുള്ള ഘോഷയാത്രയുടെ അവസാന ഇനം ഇത്തവണ കോർപറേഷന്റെ ശുചീകരണം.സെപ്‌റ്റംബർ 9 -നാണ്ഘോഷയാത്ര.അവസാന പ്ലോട്ടിന് പിന്നാലെ കോർപറേഷന്റെ നേതൃത്വത്തിൽ ആയിരത്തോളം ശുചീകരണതൊഴിലാളികൾ ചേർന്ന് നിരത്തിലെയും നടപ്പാതകളിലെയും മാലിന്യങ്ങൾ പൂർണമായും നീക്കം ചെയ്യും .20 ഓളം വാഹനങ്ങളും ഉണ്ടാകും .ഘോഷയാത്ര കിഴക്കേകോട്ടയിലെത്തുന്നതിനൊപ്പം നഗരവും പൂർണമായും മാലിന്യവിമുക്തമാകുന്ന രീതിയിലാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.മാലിന്യ വിമുക്ത ബോധവത്കരണമാണ് ലക്ഷ്യമിടുന്നതെന്ന് മേയർ ആര്യ രാജേന്ദ്രൻ പറഞ്ഞു .ഓണാഘോഷത്തിൽ ഹരിതചട്ടം പാലിക്കുന്നുവെന്ന് ഉറപ്പാക്കും .വേദികളിലും ആഘോഷകേന്ദ്രങ്ങളിലും 'പ്ലാസ്റ്റിക് അറസ്റ്റ് 'ഏർപ്പെടുത്തും .ആഘോഷ കേന്ദ്രങ്ങളിൽ പോയിന്റ് ഡ്യൂട്ടിക്ക് ശുചീകരണ തൊഴിലാളികളെ നിയോഗിക്കും.മേല്നോട്ടത്തിനായി മേഖലതിരിച്ചു ഹെൽത്ത് ഇൻസ്പെക്ടർമാരെഡ്യൂട്ടിക്കിടാനും മേയറുടെ അധ്യക്ഷതയിൽ നടന്ന അവലോകനയോഗത്തിൽ തീരുമാനിച്ചു .ദിവസേന മൂന്നുതവണ അഘോഷകേന്ദ്രങ്ങൾ ശുചീകരിക്കും .ആഘോഷത്തിനെത്തുന്നവർ പൊതുയിടങ്ങളിൽ സ്ഥാപിച്ചിരിക്കുന്ന മാലിന്യബിന്നുകൾ ഉപയോഗപ്പെടുത്തണമെന്ന് കോർപറേഷൻ അധികൃതർ ആവശ്യപ്പെട്ടു .കോർപറേഷന്റെ ഓണാഘോഷം ഞായറാഴ്ച നടക്കും .ശുചീകരണത്തൊഴിലാളികളെയും ഹരിതകർമ സെനങ്ങളെയും ആദരിക്കും .കോർപറേഷന്റെ സേവനങ്ങൾ തടസ്സപ്പെടാതിരിക്കാനാണ് ആഘോഷം ഞായറാഴ്ച ആക്കിയത് .