വിലക്കയറ്റമില്ലാത്ത ഓണവിപണി: മന്ത്രി ജി.ആർ. അനിൽ

പൊതുവിപണിയിലെ വെളിച്ചെണ്ണ വിലവർധനവ് നിയന്ത്രിക്കാൻ സപ്ലൈകോ ഫലപ്രദമായി ഇടപെട്ടു. സപ്ലൈകോയുടെ കേര വെളിച്ചെണ്ണയുടെ വില 457 രൂപയിൽ നിന്ന് 429 രൂപയായി കുറച്ചു. കൂടാതെ, ശബരി വെളിച്ചെണ്ണയുടെ സബ്‌സിഡി നിരക്ക് 349 രൂപയിൽ നിന്ന് 339 രൂപയായും, സബ്‌സിഡിയിതര......

author-image
Shibu koottumvaathukkal
New Update
supplyco

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ കൃത്യമായ ഇടപെടലുകളിലൂടെ വിലക്കയറ്റവും ക്ഷാമവുമില്ലാത്ത ഓണവിപണി സാധ്യമാക്കാൻ കഴിഞ്ഞതായി ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ. അനിൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഒരു ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിൽ ഉത്സവകാലങ്ങളിൽ സാധാരണയായി വില വർദ്ധനവ് ഉണ്ടാകാറുണ്ടെങ്കിലും, ഇത്തവണ സപ്ലൈകോയും പൊതുവിതരണ വകുപ്പും വിപണിയിൽ ഫലപ്രദമായി ഇടപെട്ടതായി മന്ത്രി പറഞ്ഞു.

​ഓഗസ്റ്റ് മാസത്തിൽ സപ്ലൈകോ റെക്കോർഡ് വിൽപ്പനയാണ് നടത്തിയത്. 31 വരെ 45.4 ലക്ഷത്തിലധികം ഉപഭോക്താക്കൾ സപ്ലൈകോ ഔട്ട്‌ലെറ്റുകൾ സന്ദർശിച്ചു. ഓഗസ്റ്റ് 31 വരെയുള്ള വിറ്റുവരവ് 297.3 കോടി രൂപയാണ്. ഓഗസ്റ്റ് 30-ന് 19.4 കോടി രൂപയുടെ റെക്കോർഡ് വിൽപ്പന നടന്നു. കഴിഞ്ഞ ഓണക്കാലത്തെ 183 കോടി രൂപയുടെ വിൽപ്പനയാണ് ഇത്തവണ 307 കോടിയായി ഉയർന്നത്. ഇത് പൊതുജനങ്ങൾക്ക് സപ്ലൈകോയിലുള്ള വിശ്വാസം വർദ്ധിപ്പിക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

​വെളിച്ചെണ്ണ വില കുറച്ചു

​പൊതുവിപണിയിലെ വെളിച്ചെണ്ണ വിലവർധനവ് നിയന്ത്രിക്കാൻ സപ്ലൈകോ ഫലപ്രദമായി ഇടപെട്ടു. സപ്ലൈകോയുടെ കേര വെളിച്ചെണ്ണയുടെ വില 457 രൂപയിൽ നിന്ന് 429 രൂപയായി കുറച്ചു. കൂടാതെ, ശബരി വെളിച്ചെണ്ണയുടെ സബ്‌സിഡി നിരക്ക് 349 രൂപയിൽ നിന്ന് 339 രൂപയായും, സബ്‌സിഡിയിതര വെളിച്ചെണ്ണയുടെ വില 429 രൂപയിൽ നിന്ന് 389 രൂപയായും കുറച്ചു.

​ഓണം സ്പെഷ്യൽ അരിയും കിറ്റും

​ഒരു റേഷൻ കാർഡിന് 8 കിലോഗ്രാം അരി സബ്‌സിഡി നിരക്കിൽ വിതരണം ചെയ്യുന്നതിനു പുറമെ, ഓണത്തിന് 20 കിലോഗ്രാം അരി 25 രൂപ നിരക്കിൽ ലഭ്യമാക്കി. മഞ്ഞ കാർഡ് ഉടമകൾക്കും ക്ഷേമ സ്ഥാപനങ്ങളിലെ അന്തേവാസികൾക്കും 14 ഇനം സാധനങ്ങൾ അടങ്ങിയ സൗജന്യ ഓണക്കിറ്റും വിതരണം ചെയ്യുന്നുണ്ട്. ഇത് കൂടാതെ, ചെങ്ങറ സമരഭൂമിയിലെ കുടുംബങ്ങൾക്കും സൗജന്യ കിറ്റുകൾ നൽകി.

​സംസ്ഥാനത്തെ 14 ജില്ലകളിലും ഓണം ജില്ലാ ഫെയറുകൾ വിജയകരമായി നടന്നു. നിയമസഭാ മണ്ഡലങ്ങളിൽ 6303 പ്രധാന ഔട്ട്‌ലെറ്റുകളിൽ ഓണം ഫെയർ സംഘടിപ്പിച്ചു. ഔട്ട്‌ലെറ്റുകൾ ഇല്ലാത്ത പ്രദേശങ്ങളിൽ സഞ്ചരിക്കുന്ന ഓണച്ചന്തകൾ വഴി എല്ലാ സബ്‌സിഡി സാധനങ്ങളും എത്തിച്ചതായും മന്ത്രി അറിയിച്ചു.

onam SupplyCo