കൊച്ചിയിൽ വൻ കഞ്ചാവ് വേട്ട; 21 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ

പാടിവട്ടത്തെ ഹരി അപ്പാർട്‌മെൻ്റ് എന്നറിയപ്പെടുന്ന എക്സ് ഇൻ & ഹോംസ്  എന്ന അപ്പാർട്ട്മെന്റിൽ ഡാൻസാഫ് ടീമും പാലാരിവട്ടം പോലീസും സംയുക്തമായി  നടത്തിയ പരിശോധനയിലാണ്  പ്രതി പിടിയിലായത്. 

author-image
Greeshma Rakesh
New Update
one-arrested-with-21-kg-of-ganja-in-kochi

അറസ്റ്റിലായ ആലപ്പുഴ സ്വദേശി സുഹൈൽ മൻസിലിൽ സുഹൈൽ നിസ്സാർ

Listen to this article
0.75x 1x 1.5x
00:00 / 00:00

കൊച്ചി: ജില്ലയിൽ വൻ കഞ്ചാവ് വേട്ട. 21 കിലോ ഗഞ്ചാവുമായി യുവാവ് പിടിയിലായി.
ആലപ്പുഴ സ്വദേശി സുഹൈൽ മൻസിലിൽ സുഹൈൽ നിസ്സാർ (26) ആണ് പിടിയിലായത്. പാടിവട്ടത്തെ ഹരി അപ്പാർട്‌മെൻ്റ് എന്നറിയപ്പെടുന്ന എക്സ് ഇൻ & ഹോംസ്  എന്ന അപ്പാർട്ട്മെന്റിൽ ഡാൻസാഫ് ടീമും പാലാരിവട്ടം പോലീസും സംയുക്തമായി  നടത്തിയ പരിശോധനയിലാണ്  പ്രതി പിടിയിലായത്. 

അന്യസംസ്ഥാനത്തുനിന്നും കഞ്ചാവ് കടത്തിക്കൊണ്ടുവന്ന് കൊച്ചി സിറ്റി കേന്ദ്രീകരിച്ച് വില്ലന നടത്തി എറണാകുളത്തെ പ്രമുഖ ഫ്ലാറ്റുകളിൽ താമസിച്ച് ആഡംബര ജീവിതം നയിച്ചു വരികയായിരുന്നു പ്രതി. പോലീസ് നീക്കം മനസ്സിലാക്കിയ ഇയാൾ ഫ്ലാറ്റിൽ നിന്നും താൽക്കാലികമായി മാറി പാലാരിവട്ടത്തുള്ള ഒരു ഹോട്ടലിൽ താമസിക്കുകയും ഇയാളുടെ കൈവശമുണ്ടായിരുന്ന കഞ്ചാവ് പടിവാട്ടത്തുള്ള അപ്പാർട്ട്മെന്റിൽ മുറിയെടുത്ത് വിൽപ്പന നടത്തുന്നതിന് ശ്രമിക്കുന്നതിനിടയാണ് പോലീസ് പിടികൂടിയത്.

പ്രതി കഴിഞ്ഞവർഷം കർണാടക രേഷ്വന്ത്പുര റെയിൽവേ സ്റ്റേഷനിൽ 30 കിലോ കഞ്ചാവ് പിടികൂടിയ കേസിലെ പ്രതിയാണ്. പ്രതിയുടെ കൂട്ടാളികളെ കുറിച്ചും ഇയാൾക്ക് കഞ്ചാവ് എത്തിച്ചു നൽകിയവരെ കുറിച്ചും അന്വേഷണം നടന്നുവരികയാണ്.

ganja case kochi police