ജര്‍മ്മന്‍ ഫിലിം ഫെസ്റ്റിവലിന്റെ പോസ്റ്റില്‍ നിന്നും
തിരുവനന്തപുരം: ഏകദിന ജര്‍മ്മന്‍ ഫിലിം ഫെസ്റ്റിവല്‍ ഇന്ന് തിരുവനന്തപുരത്ത് നടക്കും. ബാനര്‍ ഫിലിം സൊസൈറ്റിയുടെ സഹകരണത്തോടെ ഗോഥെ സെന്‍ട്രമാണ് ഏകദിന ജര്‍മ്മന്‍ ഫിലിം ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നത്. നാളെ രാവിലെ 11 മണിയ്ക്ക് വഴുതകാടിലെ ലെനിന്‍ ബാലവാടിയില്‍ പരിപാടിയുടെ ഉദ്ഘാടനം കേരള സ്‌റ്റേറ്റ് ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍മാന്‍ പ്രേം കുമാര്‍ നിര്‍വഹിക്കും. ഫിലിം ക്രിട്ടിക് എം എഫ് തോമസ് അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ഗോഥെ സെന്‍ട്രം ഡയറക്ടര്‍ ഡോ. സയ്യിദ് ഇബ്രാഹിം മുഖ്യാതിഥിയാകും. ബാനര്‍ ഫിലിം സൊസൈറ്റി സെക്രട്ടറി ആര്‍ ബിജു, ജോയിന്റ് സെക്രട്ടറി സന്ദീപ് സുരേഷ് എന്നിവരും ചടങ്ങില്‍ പങ്കെടുക്കും. ഫിലിം ഫെസ്റ്റിവലിലേക്കുള്ള പ്രവേശനം സൗജന്യമായിരിക്കും.
പ്രദര്‍ശിപ്പിക്കുന്ന സിനിമകളില്‍ പ്രധാനപ്പെട്ടവ:
ടൗബാബ്(9.30 am) - സംവിധാനം ഫ്‌ലോറിയന്‍ ഡയട്രിച്ച്
പ്രഷ്യസ് ഐവി(11.15 am) - സംവിധാനം സാറ ബ്ലാസ്‌കിവിറ്റ്‌സ്
പ്രിന്‍സ് (2.30 pm) സംവിധാനം- ലിസ ബിയര്‍വ്രിത്ത്
ദി ലാസ്റ്റ് എക്‌സിക്യൂഷന്‍(4.30 pm) - സംവിധാനം ഫ്രാന്‍സിസ്‌ക സ്റ്റന്‍ങ്കല്‍