മലപ്പുറം എടപ്പാളിൽ പിക്കപ്പ് വാനും കെ.എസ്.ആർ.ടി.സി ബസും കൂട്ടിയിടിച്ച് അപകടം; ഒരു മരണം

തൃശ്ശൂർ ഭാഗത്ത് നിന്നെത്തിയ കെ.എസ്.ആർ.ടി.സി ബസും എതിർദിശയിൽ നിന്ന് വന്ന പിക്കപ്പ് വാനും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു

author-image
Greeshma Rakesh
New Update
accident

accident

Listen to this article
0.75x 1x 1.5x
00:00 / 00:00

 

 

മലപ്പുറം: എടപ്പാൾ മേൽപാലത്തിൽ പിക്കപ്പ് വാനും കെ.എസ്.ആർ.ടി.സി ബസും  കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരു മരണം. പിക്കപ്പ് വാൻ ഡ്രൈവർ പാലക്കാട് സ്വദേശി രാജേന്ദ്രനാണ് മരിച്ചത്.അപകടത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റു.വ്യാഴാഴ്ച പുലർച്ചെ നാലു മണിയോടെയായിരുന്നു അപകടം.

 

തൃശ്ശൂർ ഭാഗത്ത് നിന്നെത്തിയ കെ.എസ്.ആർ.ടി.സി ബസും എതിർദിശയിൽ നിന്ന് വന്ന പിക്കപ്പ് വാനും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. ബസിൽ യാത്രക്കാർ കുറവായിരുന്നു.ബസ് പൂർണമായും പിക്കപ്പ് വാനിലേക്ക് ഇടിച്ചു കയറിയ നിലയിലായിരുന്നു. ക്രൈയിൻ ഉപയോഗിച്ച് ബസ് കെട്ടിവലിച്ച് നീക്കിയ ശേഷമാണ് പിക്കപ്പ് വാനിൽ കുടുങ്ങിയ ഡ്രൈവറെ നാട്ടുകാരും അഗ്നിശമനസേനയും ചേർന്ന് പുറത്തെടുത്തത്.

 

 

death accident malappuram edapal keralanews