ഓണാഘോഷം കണ്ടുനിന്നയാളെ ബൈക്കിടിച്ച് തെറിപ്പിച്ചു; ദാരുണാന്ത്യം

അപകടത്തില്‍ ശാസ്തവട്ടം സ്വദേശി സിജുവാണ് മരിച്ചത്. ഓണാഘോഷം കണ്ടുനില്‍ക്കുമ്പോള്‍ അമിത വേഗത്തില്‍ എത്തിയ ബൈക്ക് സിജുവിനെ ഇടിച്ച് തെറിപ്പിച്ചു. അപകടത്തില്‍ പരിക്കേറ്റ സിജുവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

author-image
Rajesh T L
New Update
accident

തിരുവനന്തപുരം: ഓണഘോഷത്തിനിടയിലേക്ക് ബൈക്ക് പാഞ്ഞുകയറിയുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. മംഗലപുരം ശാസ്തവട്ടത്താണ് സംഭവം. മൂന്നു പേര്‍ കയറിയ ബൈക്കാണ് അപകടത്തില്‍പ്പെട്ടത്. 

അപകടത്തില്‍ ശാസ്തവട്ടം സ്വദേശി സിജുവാണ് മരിച്ചത്. ഓണാഘോഷം കണ്ടുനില്‍ക്കുമ്പോള്‍ അമിത വേഗത്തില്‍ എത്തിയ ബൈക്ക് സിജുവിനെ ഇടിച്ച് തെറിപ്പിച്ചു. അപകടത്തില്‍ പരിക്കേറ്റ സിജുവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 

ബൈക്ക് ഓടിച്ചിരുന്ന പെരുങ്ങുഴി സ്വദേശി റോഷനും ഗുരുതര പരുക്കുണ്ട്. ബൈക്കില്‍ യാത്രചെയ്ത മറ്റു രണ്ടു പേരുടെ പരിക്ക് ഗുരുതരമല്ല.

 

onam celebratios accident thiruvanannthapuram death