പെരുമ്പാവൂർ പുല്ലുവഴിയിൽ മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം;ഒരു മരണം, ആറ് പേർക്ക് പരുക്ക്

മൂവാറ്റുപുഴ ഭാഗത്തുനിന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് ആളുകളുമായി പോയ ഇന്നോവ കാർ നിയന്ത്രണം വിട്ട് എതിർദിശയിൽ  വന്ന ഓട്ടോറിക്ഷയിലും കാറിലും ഇടിക്കുകയായിരുന്നു.

author-image
Greeshma Rakesh
New Update
accident

three vehicles collided accident in perumbavoor

Listen to this article
0.75x 1x 1.5x
00:00 / 00:00

കൊച്ചി: പെരുമ്പാവൂർ പുല്ലുവഴിയിൽ മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരു മരണം.മലയാറ്റൂർ സ്വദേശി സദൻ (54)  ആണ് മരിച്ചത്. രാവിലെ ആറ് മണിയോടെയാണ് സംഭവം. മൂവാറ്റുപുഴ ഭാഗത്തുനിന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് ആളുകളുമായി പോയ ഇന്നോവ കാർ നിയന്ത്രണം വിട്ട് എതിർദിശയിൽ  വന്ന ഓട്ടോറിക്ഷയിലും കാറിലും ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ മൂന്ന് വാഹനങ്ങളും തകർന്നു.വാഹനം വെട്ടിപ്പൊളിച്ചാണ് വാഹനങ്ങൾക്കുള്ളിൽ കുടുങ്ങിയ യാത്രക്കാരെ നാട്ടുകാർ പുറത്തെടുത്തത്.കാർ യാത്രക്കാരിലൊരാളാണ് മരണപ്പെട്ട  സദൻ.

യാത്രക്കാരായ അഞ്ച് പേർക്ക് പരുക്കേറ്റിട്ടുണ്ട്. ഇതിൽ ഒരാളുടെ നില ഗുരുതരമാണെന്നാണ് വിവരം.വയറിനും തലയ്ക്കും പരുക്കേറ്റ പരിക്കേറ്റ അല്ലപ്ര സ്വദേശികളായ സജീവ്, രാജി പ്രദീപ്, മലയാറ്റൂർ സ്വദേശികളായ രാജീവ്, മിനി ഷിബു എന്നിവരെ പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഓട്ടോറിക്ഷാ ഡ്രൈവറെ കോലഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.

 

 

 

perumbavoor accident news