/kalakaumudi/media/media_files/2025/07/19/funeral-2025-07-19-12-11-33.jpg)
കൊല്ലം : കൊല്ലം തേവലക്കര സ്‌കൂളില്‍ വൈദ്യുതാഘാതമേറ്റ് മരിച്ച എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി മിഥുന് അന്ത്യയാത്ര നല്‍കാന്‍ നാട്. പൊതുദര്‍ശനത്തിനായി മൃതദേഹം സ്‌കൂളില്‍ എത്തിച്ചു. സഹപാഠികളും അധ്യാപകരും നാട്ടുകാരും അന്ത്യാഞ്ജലി അര്‍പ്പിക്കും.സ്‌കൂളിലെ പൊതുദര്‍ശനത്തിനുശേഷം തുടര്‍ന്ന് മൃതദേഹം ശാസ്താംകോട്ട വിളന്തറയിലെ വീട്ടില്‍ എത്തിക്കും. അനേകം പേരാണ് മിഥുനെ അവസാനമായി കാണാന്‍ എത്തിയിരിക്കുന്നത്. സ്‌കൂളിന് പുറത്തേക്കും ആളുകളുടെ വലിയ നിരയാണുള്ളത്. തുര്‍ക്കിയില്‍ നിന്ന് കൊച്ചിയില്‍ വിമാനമിറങ്ങിയ അമ്മ സുജ പോലീസ് വാഹനത്തിന്റെ അകമ്പടിയില്‍ കൊല്ലത്തേക്ക് യാത്ര പുറപ്പെട്ടിട്ടുണ്ട്.