ഒരു രൂപയ്ക്ക് ഒരു ലിറ്റർ വെള്ളം  വാട്ടർ എടിഎം പദ്ധതിക്ക് ചോറ്റാനിക്കര പഞ്ചായത്തിൽ തുടക്കമായി

ഒരു രൂപയ്ക്ക് ഒരു ലിറ്റർ വെള്ളം ലഭിക്കുന്ന പൂർണ്ണമായും ഓട്ടോമാറ്റിക് വാട്ടർ എടിഎം പദ്ധതിക്ക് ചോറ്റാനിക്കര പഞ്ചായത്തിൽ തുടക്കമായി. പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡൻ്റ് എം.ആർ രാജേഷ് നിർവഹിച്ചു.

author-image
Shyam Kopparambil
New Update
SAD

കൊച്ചി: ഒരു രൂപയ്ക്ക് ഒരു ലിറ്റർ വെള്ളം ലഭിക്കുന്ന പൂർണ്ണമായും ഓട്ടോമാറ്റിക് വാട്ടർ എടിഎം പദ്ധതിക്ക് ചോറ്റാനിക്കര പഞ്ചായത്തിൽ തുടക്കമായി. പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡൻ്റ് എം.ആർ രാജേഷ് നിർവഹിച്ചു. ചോറ്റാനിക്കര ജംഗ്ഷനിൽ സ്ഥാപിച്ചിട്ടുള്ള വാട്ടർ എ ടി എമ്മിൽ നിന്നും ഒരു രൂപ നാണയമിട്ടാൽ ഒരു ലിറ്റർ തണുത്ത ശുദ്ധീകരിച്ച വെള്ളവും അഞ്ചു രൂപ നാണയമിട്ടാൽ അഞ്ചു ലിറ്റർ വെള്ളവും ലഭിക്കും. പഞ്ചായത്തിൻ്റെ നൂറു ദിന കർമ പരിപാടിയുടെ ഭാഗമായി നാട്ടുകാർക്കും ഭക്തജനങ്ങൾക്കും ആവിശ്യത്തിന് ശുദ്ധജലം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.
 ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പുഷ്പ പ്രദീപ് അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.കെ സിജു, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ രജനി മനോഷ്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ലതാ ഭാസി, വാർഡ് അംഗങ്ങളായ പി.വി പൗലോസ്, പ്രകാശ് ശ്രീധരൻ, ലൈജു ജനകൻ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ബി ബീഗം സൈന, കൊച്ചിൻ ദേവസ്വം മുൻ ബോർഡ്‌ മെമ്പർ മുരളീധരൻ, കൊച്ചിൻ ദേവസ്വം ബോർഡ് ഡെപ്യൂട്ടി കമ്മിഷണർ കെ .സുനിൽ കുമാർ, കൊച്ചിൻ ദേവസ്വം ബോർഡ് സെക്രട്ടറി പി. ബിന്ദു, കൊച്ചിൻ ദേവസ്വം ബോർഡ് അസിസ്റ്റൻ്റ് കമ്മീഷണർ ബിജു ആർ പിള്ള, ദേവസ്വം മാനേജർ രജനി രാധാകൃഷ്ണൻ, വിവിധ രാഷ്ട്രീയ നേതാക്കൾ, വ്യാപാരി വ്യവസായികൾ, റെസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.

kochi chottanikkara