ക്ഷേമ പെന്‍ഷന്‍ ഒരു ഗഡു കൂടി അനുവദിച്ചു; 1600 രൂപ വീതം 62ലക്ഷം പേർക്ക്

സാമൂഹികസുരക്ഷ ക്ഷേമനിധി പെന്‍ഷൻ്റെ ഒരു ഗഡു പെന്‍ഷന്‍ കൂടി അനുവദിച്ച് സംസ്ഥാന സർക്കാർ. 62 ലക്ഷത്തോളം പേര്‍ക്കാണ് 1600 രൂപ വീതം ലഭിക്കുന്നത്.ബുധനാഴ്ചയോടെ പെന്‍ഷന്‍കാര്‍ക്ക് തുക ലഭിക്കുമെന്ന് ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു.

author-image
Rajesh T L
New Update
BALAGOPAL

സാമൂഹികസുരക്ഷ  ക്ഷേമനിധി പെന്‍ഷൻ്റെ ഒരു ഗഡു പെന്‍ഷന്‍ കൂടി അനുവദിച്ച്  സംസ്ഥാന സർക്കാർ. 62 ലക്ഷത്തോളം പേര്‍ക്കാണ് 1600 രൂപ വീതം ലഭിക്കുന്നത്. ബുധനാഴ്ചയോടെ പെന്‍ഷന്‍കാര്‍ക്ക്തുക ലഭിക്കുമെന്ന് ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു.

 26.62 ലക്ഷം പേരുടെ അക്കൗണ്ടുകളിൽ തുക ലഭിക്കും.മറ്റുള്ളവര്‍ക്ക് സഹകരണ ബാങ്കുകള്‍ മുഖേനെ തുക വീട്ടിലെത്തിക്കും.ഓണം പ്രമാണിച്ച്  മൂന്നു ഗഡു പെന്‍ഷന്‍ നേരത്തെ വിതരണം ചെയ്തിരുന്നു.കഴിഞ്ഞ മാര്‍ച്ചു മുതല്‍ എല്ലാ  മാസവും പെൻഷൻ നൽകുമെന്ന് ഉറപ്പാക്കിയിട്ടുണ്ട്.33,000 കോടി രൂപയാണ് ക്ഷേമ പെന്‍ഷന്‍ വിതരണത്തിനായി സംസ്ഥാന സർക്കാർ ഇതുവരെ വിനിയോഗിച്ചതെന്ന് മന്ത്രി പറഞ്ഞു.ഇന്ത്യയിലെ ഏറ്റവും വലിയ  സാമൂഹിക സുരക്ഷ പെന്‍ഷന്‍ പദ്ധതി കൂടിയാണ് കേരളത്തിൽ നടപ്പാക്കിയിട്ടുള്ളതെന്നും മന്ത്രി കൂട്ടിച്ചേർത്തു.  

ഇതിനാവശ്യമായ പണത്തിന്റെ 98 ശതമാനവും സംസ്ഥാന സർക്കാരാണ് കണ്ടെത്തിയത്.രണ്ടു ശതമാനമാണ് കേന്ദ്രത്തിന്റെ വിഹിതം.62 ലക്ഷം ക്ഷേമ പെന്‍ഷന്‍ ഗുണഭോക്താക്കളില്‍ 5.88 ലക്ഷം പേര്‍ക്കാണ് ശരാശരി 300 രൂപവരെയുള്ള സഹായം കേന്ദ്ര സര്‍ക്കാരില്‍ നിന്ന് കിട്ടുന്നത്.ബാക്കിയുള്ള  മൊത്തം തുകയും സംസ്ഥാന സർക്കാരാണ് കണ്ടെത്തുന്നത്.കേന്ദ്ര സര്‍ക്കാര്‍ വിഹിതത്തില്‍ 2023 ജൂലായ് മുതൽ  ഒക്ടോബര്‍ വരെ 400 കോടി രൂപയോളം കുടിശികയുണ്ട്.

cpm kerala welfare pension fund kerala