തിരുവനന്തപുരം : വിഴിഞ്ഞത്ത് മത്സബന്ധനത്തിന് പോയി കാണാതായ രണ്ട് വളളങ്ങളില്‍ ഒരെണ്ണം കണ്ടെത്തി . നാലുപേരാണ് വളളത്തില്‍ ഉണ്ടായിരുന്നത്.റോബിന്‍സണ്‍,ഡേവിഡ്‌സണ്‍,ദാസന്‍, യേശുദാസന്‍ എന്നിവരെയാണ് തിരച്ചില്‍ സംഘം കണ്ടെത്തിയത്.വിഴിഞ്ഞം സ്വദേശിയായ റോബിന്‍സണ്‍ എന്ന വ്യക്തിയുടെ ഉടമസ്ഥതയിലുളള വളളത്തിലാണ് ഇവര്‍ കടലിലേക്ക് പോയത്.
ലാസറിന്റെ ഉടമസ്ഥതയിലുളള വളളത്തില്‍ പോയ ജോസഫ്,ജോണി,മത്യാസ്,മൂത്തപ്പന്‍ എന്നിവരെയാണ് ഇനി കണ്ടെത്തേണ്ടത്.അതുകൂടാതെ വളളം മറിഞ്ഞ് കാണാതായ സ്റ്റെല്ലസിനെയും ഇനി കണ്ടെത്തേണ്ടതുണ്ട്.ഇവരെ കണ്ടെത്താന്‍ കഴിയാത്തതില്‍ തീരത്ത് ആശങ്ക തുടരുന്നുണ്ട്.
വിഴിഞ്ഞത്ത് കാണാതായ രണ്ട് വളളങ്ങളിലൊന്ന് കണ്ടെത്തി
അതുകൂടാതെ വളളം മറിഞ്ഞ് കാണാതായ സ്റ്റെല്ലസിനെയും ഇനി കണ്ടെത്തേണ്ടതുണ്ട്
New Update