വിഴിഞ്ഞത്ത് വളളം മുങ്ങി ഒരാള്‍ മരിച്ചു

തീര സംരക്ഷണ സേന തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.

author-image
Sneha SB
New Update
FISHING BOAT

തിരുവനന്തപുരം : കനത്ത മഴയെ തുടര്‍ന്ന് വിഴിഞ്ഞത്ത് അഞ്ചംഗ സംഘം പോയ വളളം മറിഞ്ഞ് ഒരാള്‍ മരിച്ചു.രണ്ടുപേരെ കാണാതായി.വിഴിഞ്ഞം തീരത്തുനിന്ന് മീന്‍ പിടിക്കാന്‍ പോയ ഏഴു വളളങ്ങള്‍ തിരിച്ചെത്താത്തതും ആശങ്ക സൃഷ്ടിക്കുന്നുണ്ട്.ഇന്നലെ രാത്രി പുറപ്പെട്ട് ഇന്ന് പുലര്‍ച്ചെ എത്തേണ്ടിയിരുന്ന വളളങ്ങളില്‍ ആകെ ഇരുപത്തിയേഴ് പേരാണുളളത്.വളളങ്ങളില്‍ ഉളളവരുടെ ഫോണുകള്‍ സ്വിച്ച് ഓഫാണ്.കടലില്‍ ശക്തമായ കാറ്റടിച്ചിരുന്നു എന്ന് തിരിച്ചെത്തിയ വളളക്കാരില്‍ ചിലര്‍ പറഞ്ഞു.തീര സംരക്ഷണ സേന തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.

death missing vizhinjam fishing boat