/kalakaumudi/media/media_files/2025/10/27/kasar-2025-10-27-21-36-54.jpg)
കാസര്‍കോട്: അനന്തപുരിയില്‍ പ്ലൈവുഡ് ഫാക്ടറിയിലുണ്ടായ പൊട്ടിത്തെറിയില്‍ ഒരാള്‍ മരിച്ചു. പരുക്കേറ്റ തൊഴിലാളികളുടെ നില ഗുരുതരമാണെന്നാണ് വിവരം. ഇതര സംസ്ഥാന തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടത്. പ്ലൈവുഡ് ഫാക്ടറിയിലെ ബോയിലര്‍ ആണ് പൊട്ടിത്തെറിച്ചതെന്നാണ് പ്രാഥമിക വിവരം.
സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ സമീപത്തെ വീടുകളുടെ ജനല്‍ച്ചില്ലുകളുള്‍പ്പെടെ പൊട്ടിത്തെറിച്ചു. അഗ്‌നിരക്ഷാ സേനയെത്തി തീ നിയന്ത്രണ വിധേയമാക്കിയെങ്കിലും ശക്തമായ പുക ഉയരുന്നുണ്ട്. സ്‌ഫോടനത്തെത്തുടര്‍ന്ന് സ്ഥലത്ത് നിരവധി ആളുകള്‍ തടിച്ചുകൂടി. പരുക്കേറ്റവരെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
